ജെസ്‌നയുടെ തിരോധനം: പെട്ടിയില്‍ നിന്നും നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന് പൊലീസ്

0
35

പത്തനംതിട്ട:ജെസ്‌നയുടെ തിരോധാനത്തില്‍ പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. ജെസ്‌നയെ ക്കുറിച്ചുളള വിവരങ്ങള്‍ ഏതുവഴിയും കണ്ടെത്താനുളള പൊലീസിന്റെ ശ്രമങ്ങള്‍ വിജയിച്ചതായാണ് റിപ്പോര്‍ട്ട്. ജെസ്‌നയുടെ വിവരങ്ങള്‍ തേടി പൊലീസ് പൊതു സ്ഥലങ്ങളില്‍ വിവരശേഖരണ പെട്ടി സ്ഥാപിച്ചിട്ടുണ്ട്.പെട്ടിയില്‍ നിന്നും പ്രതീക്ഷ നല്‍കുന്ന ചില തുമ്പുകള്‍ പൊലീസിന് കിട്ടിയെന്നാണറിയുന്നത്.

12 സ്ഥലങ്ങളിലായി 12 പെട്ടികളാണു പൊലീസ് സ്ഥാപിച്ചത്. ഇവയില്‍ നിന്ന് അന്‍പതോളം കത്തുകള്‍ ലഭിച്ചു. ഇതില്‍ ജെസ്‌നയുടെ വീടിന്റെ സമീപ കവലകളിലും വെച്ചുച്ചിറ ഭാഗത്തും വച്ച പെട്ടികളിലാണു കൂടുതല്‍ പേര്‍ വിവരങ്ങള്‍ എഴുതിയിട്ടത്.

ഇതില്‍ പലതിലും സംശയങ്ങളും സംശയത്തിന്റെ കഥകളും ജെസ്‌നയെ അടുത്തു പരിചയമുണ്ടെന്നു തോന്നുന്നവര്‍ എഴുതിയ ചില സംഭവങ്ങളും കിട്ടിയതായി പൊലീസ് പറയുന്നു.

Leave a Reply