ജെസ്‌നയുടെ തിരോധാനം: അച്ഛന്റെ സ്ഥാപനം നിര്‍മ്മിക്കുന്ന വീട്ടില്‍ ദൃശ്യം മോഡല്‍ പരിശോധന; ജെസ്‌നയുടെ ഫോണ്‍ വിവരങ്ങള്‍ കണ്ടെടുത്തു

0
33

പത്തനംതിട്ട: കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി കൊല്ലമുള സന്തോഷ്‌കവല കുന്നത്തുവീട്ടില്‍ ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനത്തില്‍ പുതിയ നീക്കവുമായി പൊലീസ്. ജെസ്‌നയുടെ അച്ഛന്റെ സ്ഥാപനം നിര്‍മ്മിക്കുന്ന വീട്ടില്‍ പൊലീസ് ദൃശ്യം മോഡല്‍ പരിശോധന നടത്തി. മുണ്ടക്കയത്ത് ജെസ്‌നയുടെ പിതാവിന്റെ കണ്‍സ്ട്രക്ഷന്‍ കമ്പനി നിര്‍മ്മിക്കുന്ന വീട്ടിലായിരുന്നു പരിശോധന നടത്തിയത്.

ജെസ്‌നയുടെ ഫോണ്‍വിവരങ്ങളും കണ്ടെടുത്തു. പഴയ മെസേജുകളും ഫോണ്‍കോളുകളും പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. ജെസ്‌നയ്ക്ക് വന്ന സന്ദേശങ്ങളും ഇതിലുണ്ട്. ഇതിനായി സൈബര്‍ ഡോം അടക്കമുള്ള സാങ്കേതിക വിദഗ്ദരുടെ സഹായം തേടി. സാങ്കേതിക വിവരങ്ങള്‍ പരിശോധിച്ച് അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു

Leave a Reply