Tuesday, January 21, 2025
HomeAUTOജേംസ് ബോണ്ട് കാര്‍ ലേലത്തിന്, വില കേട്ട് ഞെട്ടരുത്

ജേംസ് ബോണ്ട് കാര്‍ ലേലത്തിന്, വില കേട്ട് ഞെട്ടരുത്

ജേംസ് ബോണ്ട് സിനിമകളിലൂടെ ജനമനസ്സുകളുടെ പ്രിയങ്കകരനായി മാറിയ ആസ്റ്റണ്‍ മാര്‍ട്ടിന്‍ 007 ലേലത്തിന്. ക്രിസ്റ്റീ എന്ന ലേലവ്യാപാര സ്ഥാപനമാണ് കാര്‍ ലേലത്തിന് വെക്കുന്നത്.

2014ല്‍ പുറത്തിറങ്ങിയ ശതാബ്ദി എഡിഷനാണ് ഇത്. 007 എന്ന നമ്പറിലുള്ള ഈ വാഹനത്തിന്റെ ഏകദേശ ലേലതുക 6 ലക്ഷം ഡോളറാണ്. യുവജനങ്ങള്‍ക്ക് കരിയര്‍ ഡെവലപ്മെന്റിന് സഹായമേകുന്ന ഒപ്പര്‍ചുണിറ്റി നെറ്റ്?വര്‍ക്ക് എന്ന തന്റെ എന്‍ജിഒയുടെ പ്രവര്‍ത്തനങ്ങള്‍ക്കാവുംഈ ലേലതുക ക്രേഗ് പൂര്‍ണ്ണമായും വിനിയോഗിക്കുക.

2014ല്‍ പുറത്തിറങ്ങിയ ഈ ലിമിറ്റഡ് എഡിഷന്‍ കാര്‍ ആകെ 100 എണ്ണമാണ് ലോകത്തുള്ളത്. ഇംഗ്ളണ്ടിലെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ആസ്ഥാനത്ത് ഹാന്‍ഡ്ബില്‍റ്റ് ആയാണ് ഈ വാഹനങ്ങള്‍ നിര്‍മ്മിച്ചത്. 6.0 ലിറ്റര്‍ വി12 പെട്രോള്‍ എഞ്ചിനാണ് ഓട്ടോമാറ്റിക് ഗിയര്‍ സംവിധാനമുള്ള വാഹനത്തിനുള്ളത്.183 മൈലാണ് ഉയര്‍ന്ന വേഗം.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments