“ഞങ്ങളുടെ പാർട്ടിയാണ് ഭരിയ്ക്കുന്നത്, നിന്നെയൊന്നും വെച്ചേക്കില്ല” ഭരണകക്ഷിയെന്ന് അവകാശപ്പെട്ട് വടിവാളും കുറുവടിയുമായി ചങ്ങനാശ്ശേരിയിൽ ഗുണ്ട വിളയാട്ടം രൂക്ഷം

0
74

ചങ്ങനാശ്ശേരി

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി പൂവം നക്രാൽ മേഖലയിൽ ഭരണകക്ഷിയുടെ ആളുകളെന്ന് അവകാശപ്പെട്ട് ഗുണ്ടാവിളയാട്ടം രൂക്ഷം. അവസാനമായി ഇന്ന് (17-07-2020) രാവിലെ നക്രാൽ പുതുവൽ സ്വദേശി സുനിലിനാണ് മർദ്ദനമേറ്റത്.

മേഖലയിൽ ഇത്തരം അക്രമങ്ങൾ തുടർക്കഥയാണെന്ന് സി എസ് ഡി എസ് സംസ്‌ഥാന കമ്മിറ്റി അംഗം വിനു ബേബി പറഞ്ഞു.

പന്ത്രണ്ടാം തീയതി സുനിലിന്റെ സഹോദരൻ ബിനുവിനെ സമീപവാസിയായ രഞ്ജിത്ത് മർദ്ധിയ്ക്കുകയും ബിനുവിനെതിരെ ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. ഈ പരാതി നൽകിയതിന് ശേഷമാണ് ബിനുവിന്റെ സഹോദരൻ സുനിലിനെ രഞ്ജിത്തും സഹോദരൻ രാഹുലും പിതാവ് ചാക്കോയും ആസൂത്രിതമായി ആക്രമിച്ചത്.

സി എസ് ഡി എസിന്റെ പൂവം നക്രാൽ കുടുംബയോഗം അംഗവും കുടുംബയോഗം പ്രസിഡന്റ്ന്റിന്റെ അനുജന്റെ മകനുമാണ് മർദ്ദനമേറ്റ ബിനുവും സുനിലും. പോലീസിൽ

പരാതി നൽകിയിട്ടുണ്ടെന്നും അനുകൂല നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും വിനു ബേബി പറഞ്ഞു.

സംഭവത്തിൽ കുടുംബയോഗം പ്രതിഷേധിച്ചു

Leave a Reply