Saturday, November 23, 2024
HomeNewsKeralaഞങ്ങൾ കുട്ടികളാണ് ഞങ്ങൾക്കും പഠിക്കണം : വിദ്യാഭ്യാസം വേണമെന്ന് ആവശ്യപ്പെട്ട് അട്ടപ്പാടിയിൽ കുട്ടികൾ സമരത്തിൽ

ഞങ്ങൾ കുട്ടികളാണ് ഞങ്ങൾക്കും പഠിക്കണം : വിദ്യാഭ്യാസം വേണമെന്ന് ആവശ്യപ്പെട്ട് അട്ടപ്പാടിയിൽ കുട്ടികൾ സമരത്തിൽ

അട്ടപ്പാടി

ഓൺലൈൻ വിദ്യാഭ്യാസത്തിനായുള്ള സൗകര്യങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടികൾ സമരത്തിൽ. അട്ടപ്പാടി അഗളി ഗ്രാമ പഞ്ചായത്തിലെ ജെല്ലിപ്പാറയ്ക്ക് സമീപമുള്ള കുറുക്കൻകുണ്ടിലാണ് ഞായറാഴ്ച കുട്ടികൾ അവരവരുടെ വീടുകളിൽ സത്യാഗ്രഹ സമരം നടത്തിയത്. ഹൈ കോടതി വിധിയെ തുടർന്ന് അട്ടപ്പാടി കെ എസ് ഇ ബി ഓഫീസിന് മുൻപിൽ നടത്തുവാൻ തീരുമാനിച്ചിരുന്ന സമരമാണ് കോവിഡ് 19 പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വീടുകളിൽ നടത്തിയത്.

ജനുവരി 1 മുതൽ ആരംഭിച്ച ഓൺലൈൻ വിദ്യാഭ്യാസത്തിൽ ഒരു ക്ലാസിൽ പോലും പങ്കെടുക്കുവാൻ കഴിഞ്ഞിട്ടില്ലെന്ന് കുട്ടികൾ പറയുന്നു. കുറുക്കൻകുണ്ടിലെ 41 കുടുംബങ്ങൾക്ക് വൈധ്യുതി ഇല്ല. ഇവർക്ക് മൊബൈൽ ഫോണുകളും ഇന്റർനെറ്റ്‌ സൗകര്യങ്ങളും ഇല്ല. ജെല്ലിപ്പാറയിലെ മൗണ്ട് കാർമ്മൽ സ്കൂളിലെ വിദ്യാർത്ഥികളാണ് സമരം നടത്തുന്നത്. ജനപ്രതിനിധികളോ രാഷ്ട്രീയ പാർട്ടികളോ ഇവർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരo കാണുവാൻ ശ്രമിയ്ക്കുന്നില്ല. എല്ലാവർക്കും ഓൺലൈൻ വിദ്യാഭ്യാസം ലഭ്യമാക്കിയെന്നുള്ള സര്ക്കാര് വാദമാണ് പൊളിയുന്നത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments