ഞാന്‍ ദുല്‍ഖറിന്റെ ആരാധകനായിമാറി, ‘മഹാനടി’യിലെ പ്രകടനത്തില്‍ കണ്ണുതള്ളി രാജമൗലി

0
31

കോഴിക്കോട്: താന്‍ ദുല്‍ഖര്‍ സല്‍മാന്റെ ആരാധകനാണെന്ന് സംവിധായകന്‍ എസ്.എസ് രാജമൗലി. ദുല്‍ഖറിന്റെ തെലുങ്ക് അരങ്ങേറ്റമായ മഹാനടി സാവിത്രിയുടെ ജീവിത കഥ പറയുന്ന ബിഗ് ബജറ്റ് ചിത്രം ‘മഹാനടി’ ആന്ധ്രയില്‍ ചരിത്ര വിജയമെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് രാജമൗലിയുടെ പ്രതികരണം. വൈജയന്തി മൂവീസിന്റെ ബാനറില്‍ സ്വപ്ന ദത്ത് നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നാഗ് അശ്വിനാണ്.

മഹാനടി സാവിത്രിയായി വേഷമിട്ട കീര്‍ത്തിയുടെ പ്രകടനം ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണെന്നും കാതല്‍ മന്നന്‍ ജെമിനി ഗണേഷനാതെത്തിയ ദുല്‍ഖര്‍ അസാമാന്യ പ്രകടനമാണ് കാഴ്ചവച്ചതെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ചിത്രം കണ്ട ശേഷമാണ് ബാഹുബലി സംവിധായകന്‍ എസ്.എസ് രാജമൗലി പ്രധാന താരങ്ങളായ ദുല്‍ഖര്‍ സല്‍മാനെയും കീര്‍ത്തി സുരേഷിനെയും വാനോളം പുകഴ്ത്തി രംഗത്തെത്തിയത്. മഹാനടി സാവിത്രിയായി വേഷമിട്ട കീര്‍ത്തിയുടെ പ്രകടനം ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണെന്നും കാതല്‍ മന്നന്‍ ജെമിനി ഗണേഷനാതെത്തിയ ദുല്‍ഖര്‍ അസാമാന്യ പ്രകടനമാണ് കാഴ്ചവച്ചതെന്നും അദ്ദേഹം പറഞ്ഞു. സിനിമ കണ്ടതിന് ശേഷം ദുല്‍ഖറിന്റെ ആരാധകനായി മാറിയെന്നും രാജമൗലി ട്വീറ്റ് ചെയ്തു.

Leave a Reply