Saturday, January 11, 2025
HomeNewsKerala'ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെടാൻ കാരണം ഊരാളുങ്കൽ പിടിച്ചെടുക്കുമോ എന്ന ഭയം': കെ.എം. ഷാജി

‘ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെടാൻ കാരണം ഊരാളുങ്കൽ പിടിച്ചെടുക്കുമോ എന്ന ഭയം’: കെ.എം. ഷാജി

കൊച്ചി: ഊരാളുങ്കൽ സൊസൈറ്റി പിടിച്ചെടുക്കുമോ എന്ന സിപിഎം നേതാക്കളുടെ ഭയമാണ് ടി പി ചന്ദ്രശേഖൻ കൊല്ലപ്പെടാൻ കാരണമെന്ന വെളിപ്പെടുത്തലുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. മൂവാറ്റുപുഴയിൽ യുഡിഎഫ് സംഘടിപ്പിച്ച കുറ്റവിചാരണ സദസിലാണ് ഷാജിയുടെ വെളിപ്പെടുത്തൽ.

ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ഊരാളുങ്കൽ സൊസൈറ്റി പിടിച്ചെടുത്താൽ കേരളത്തിലെ സിപിഎം നേതാക്കളുടെ കള്ളപ്പണത്തിന്റെ സ്രോതസ് വെളിപ്പെടുമെന്ന ഭയമാണു കൊലപാതകത്തിനു കാരണം. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനിൽ നിന്ന് അന്വേഷണം മുകളിലേക്ക് പോയാൽ മുഖ്യമന്ത്രിയടക്കം മറുപടി പറയേണ്ടി വരുമായിരുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കേസിന്റെ അന്വേഷണം പി മോഹനനിൽ നിർത്താൻ ചില കളികളിലൂടെ സിപിഎമ്മിന് കഴിഞ്ഞുവെന്നു ഷാജി പറഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments