ലണ്ടന്‍: ഇന്ത്യയിലെ പ്രാദേശിക ഭാഷകളിലുള്ള വിദ്വേഷ പ്രചരണങ്ങളും അനാവശ്യ ഉള്ളടക്കവും കണ്ടെത്താന്‍ പ്രയാസമാണെന്ന് ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഇംഗ്ലീഷ് ഭാഷയിലല്ലാതെ അല്‍ഗരിതം ഉപയോഗിച്ച് മറ്റു ഭാഷയിലുള്ള അനാവശ്യ ഉള്ളടക്കങ്ങള്‍ കണ്ടെന്നത് പ്രയാസമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിന് പുറമെ ഇന്ത്യയിലെ സോഷ്യല്‍ മീഡിയയില്‍ അനാവശ്യ ട്രോളുകളും അനാവശ്യ ഉള്ളടക്കങ്ങളും നിറഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
അമേരിക്കന്‍ സെനറ്റ് അംഗങ്ങള്‍ക്കു മുമ്പില്‍ രണ്ടാം തവണ ഹാജരായപ്പോഴാണ് സക്കര്‍ബര്‍ഗ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ അനാവശ്യ ഉള്ളടക്കങ്ങളെ കണ്ടെത്തുവാനുള്ള അല്‍ഗരിതം സംവിധാനത്തെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ചയായത്.
പ്രാദേശിക ഭാഷകള്‍ കൈകാര്യം ചെയ്യുന്നതിലെ പ്രശ്‌നങ്ങളെക്കുറിച്ച് പറയുമ്പോഴും അഞ്ചോ പത്തോ വര്‍ഷത്തിനുള്ളില്‍ ഈ വെല്ലുവിളികളെ നേരിടുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേവനം തനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
2018ലെ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന ഏറെ പ്രധാനപ്പെട്ട വര്‍ഷമാണ്. അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പിന് പുറമെ ഇന്ത്യ, ബ്രസീല്‍, മെക്‌സിക്കോ, പാകിസ്താന്‍, ഹംഗറി അടക്കമുള്ള രാജ്യങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കെയാണ്. തെരഞ്ഞെടുപ്പുകളെല്ലാം സമഗ്രത സംരക്ഷിക്കാന്‍ വേണ്ടതെല്ലാം ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ഫെയ്‌സ്ബുക്ക് തലവന്‍ പറഞ്ഞു.