Monday, November 18, 2024
HomeLatest Newsഡല്‍ഹിയില്‍ പുകമഞ്ഞില്‍ വലഞ്ഞ് ജനജീവിതം: വായുനിലവാരം അപകടാവസ്ഥയില്‍

ഡല്‍ഹിയില്‍ പുകമഞ്ഞില്‍ വലഞ്ഞ് ജനജീവിതം: വായുനിലവാരം അപകടാവസ്ഥയില്‍

ന്യൂഡല്‍ഹി: മലിനീകരണത്തെത്തുടര്‍ന്ന് ഡല്‍ഹിയില്‍ കനത്ത പുകമഞ്ഞില്‍ വലഞ്ഞ് ജനജീവിതം. നിരത്തുകളില്‍ ദൂരക്കാഴ്ച ലഭിക്കാതിരുന്ന സാഹചര്യം നൂറിലധികം വിമാനങ്ങളുടെ സര്‍വീസുകളെയാണ് ബാധിച്ചത്. അന്തരീക്ഷവായുവിന്റെ ഗുണനിലവാരം അപകടാവസ്ഥയിലെത്തി. ഒന്നുമുതല്‍ ഒന്‍പതുവരെയുള്ള ക്ലാസുകള്‍ ഇനിയൊരു അറിയിപ്പ് ലഭിക്കുന്നതുവരെ ഓണ്‍ലൈനാക്കി.
ഞായറാഴ്ച ഡല്‍ഹിയില്‍ വായുവിന്റെ ഗുണനിലവാരസൂചിക (എ.ക്യു.ഐ.) 457 കടന്നു. തിങ്കളാഴ്ചയും ഡല്‍ഹിയില്‍ കനത്ത പുകമഞ്ഞിന് സാധ്യതയുണ്ട്. ഡല്‍ഹിയിലെ എല്ലാ സ്റ്റേഷനുകളിലും 400-നുമുകളിലാണ് എ.ക്യു.ഐ.
ഡല്‍ഹിയിലെ ബവാന (490), അശോക് വിഹാര്‍ (487), വസീര്‍പുര്‍ (483) എന്നിവിടങ്ങളിലും വായുവിന്റെ ഗുണനിലവാരം ഗുരുതരാവസ്ഥയിലെത്തിയിരുന്നു. മലിനീകരണനിയന്ത്രണം ലക്ഷ്യമിട്ടുള്ള കമ്മിഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റിന്റെ കര്‍മപദ്ധതിയുടെ മൂന്നാംഘട്ടമാണ് ഡല്‍ഹിയില്‍ പ്രാബല്യത്തിലുള്ളത്. നിര്‍മാണപ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഖനനപ്രവര്‍ത്തനങ്ങള്‍, ഇലക്ട്രിക്, സി.എന്‍.ജി. വാഹനങ്ങള്‍ക്കൊഴികെ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്കും നിയന്ത്രണമുണ്ട്.
കടുത്ത മലിനീകരണത്തെത്തുടര്‍ന്ന് ഡല്‍ഹിയില്‍ വരുംദിവസങ്ങളില്‍ ശ്വാസകോശരോഗങ്ങള്‍ പെരുകാനുള്ള സാധ്യതയുള്ളതായും ആരോഗ്യരംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments