തിരുവനന്തപുരം: ഡി.ജി.പി. ഓഫീസ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനെ ഒന്നാം പ്രതിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ രണ്ടാംപ്രതിയും ആക്കിയാണ് മ്യൂസിയം പോലീസ് കേസെടുത്തിരിക്കുന്നത്.പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍ അടക്കമുള്ളവരും കണ്ടാലറിയാവുന്ന അഞ്ഞൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ഡി.ജി.പി ഓഫീസ് മാര്‍ച്ച് അക്രമാസക്തമായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രസംഗിക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തിന് പിന്നാലെ പോലീസ് ടിയര്‍ ഗ്യാസും ജലപീരങ്കിയും ഉപയോഗിച്ചിരുന്നു. ഈ സംഭവത്തിലാണ് ഇപ്പോള്‍ കോണ്‍ഗ്രസിലെ പ്രധാനപ്പെട്ട നേതാക്കളെ അടക്കം പ്രതി ചേര്‍ത്ത് മ്യൂസിയം പോലീസ് കേസെടുത്തിരിക്കുന്നത്.