ഡിവില്ലിയേഴ്സിന്റെ സ്പൈഡര്‍മാന്‍ ക്യാച്ച്: കണ്ണുതള്ളി ആരാധകര്‍, ഞെട്ടിത്തരിച്ച് കൊഹ്ലി

0
23

ഐപിഎല്ലില്‍ ഏറ്റവും മികച്ച ക്യാച്ച് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഹൈദരാബാദിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റുകൊണ്ട് വിസ്മയം തീര്‍ത്ത ദക്ഷിണാഫ്രിക്കന്‍ താരം ഡിവില്ലിയേഴ്സാണ് തന്റെ അപാരമായ ഫീല്‍ഡിംഗ് മികവുകൊണ്ട് ആരാധകരെ വിസ്മയിപ്പിച്ചത്.

സ്പൈഡര്‍മാനെ പോലെയായിരുന്നു ഡിവില്ലിയേഴ്സിന്റെ ക്യാച്ച്. സണ്‍റൈസേഴ്സ് താരം ഹെയ്ല്‍സിനെയാണ് താരം പുറത്താക്കിയത്. മത്സരത്തിനുശേഷം എബിഡിയുടെ ക്യാച്ചിനേക്കുറിച്ച് ആര്‍സിബി നായകന്‍ വിരാട് കോഹ്ലി പറഞ്ഞതിങ്ങനെയാണ്.’ അതൊരു സ്പൈഡര്‍മാന്‍ ക്യാച്ചായിരുന്നു. സാധാരണക്കാരായ മനുഷ്യന്‍മാര്‍ക്ക് സാധ്യമായ ഒന്നല്ല അത്. സിക്സെന്നു ഞാന്‍ ഉറപ്പിച്ച നിമിഷത്തിലായിരുന്നു ഡിവില്ലിയേഴ്സിന്റെ കണ്ണഞ്ചിപ്പിക്കുന്ന ക്യാച്ച്. അദ്ദേഹത്തിന്റെ ബാലന്‍സിംഗ്, ആ ക്യാച്ച് എടുത്ത വിധം വിസ്മയകരമാണ്. ഡിവില്ലിയേഴ്സ് എന്നും എന്നെ ഇതുപോലെ അത്ഭുതപ്പെടുത്തിയിട്ടേ ഉള്ളൂ’ കോഹ്ലി വ്യക്തമാക്കി.

മൊയീന്‍ അലി എറിഞ്ഞ 8ാം ഓവറിലാണ് അത്യുഗ്രന്‍ ക്യാച്ച് പിറന്നത്. 1.31 മീറ്റര്‍ ഉയരത്തില്‍ ചാടിയാണ് ഡിവില്ലിയേഴ്സ് ആ ഒറ്റക്കയ്യന്‍ ക്യാച്ച് എടുത്തത്. 37 റണ്‍സെടുത്ത ഹെയില്‍സ് കൂറ്റനടിക്കു മുതിരുകയായിരുന്നു. എന്നാല്‍ ബൗണ്ടറി ലൈനിലരികില്‍ നിന്നും എബിഡി അവിശ്വസനീയകരമാം വിധത്തില്‍ ക്യാച്ച് എടുക്കുകയായിരുന്നു.

Leave a Reply