യുവതലമുറയെ ഡോമിനാറിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുത്തൻ പതിപ്പുമായി ബജാജ് എത്തുന്നു. ഡോമിനാറിന്‍റെ ക്ലാസിക്, സ്ക്രാമ്പ്ളർ പതിപ്പിനെയാണ് വിപണിയിലെത്തിക്കുന്നത്. റോയൽ എൻഫീൽഡ് ക്ലാസിക് നിരയിലുള്ള ബൈക്കുകളെ വെല്ലാനായിട്ടാണ് ഡോമിനാറിന് പുത്തൻ പതിപ്പുമായി ബജാജ് എത്തുന്നത്. ബുള്ളറ്റിനെ പരിഹരിച്ച് കൊണ്ടുള്ള പരസ്യങ്ങൾ വലിയ ഫലം കണ്ടെത്താത്തതിനെ തുടർന്ന് നേരിട്ടുള്ള അങ്കത്തിന് പുറപ്പെടുകയാണ് ബജാജ്.
ഓഫ്‌റോഡിങ് മികവ് എടുത്തുകാട്ടിയാകും ഡോമിനാര്‍ സ്‌ക്രാമ്പ്‌ളറിനെ ബജാജ് അവതരിപ്പിക്കുക. ഉയര്‍ന്ന വിന്‍ഡ്‌സ്‌ക്രീന്‍, ലഗ്ഗേജ് പാനിയറുകള്‍ എന്നിവ ഡോമിനാര്‍ സ്‌ക്രാമ്പ്‌ളറില്‍ പ്രതീക്ഷിക്കാം. ഓഫ് റോഡിങിന് ചേരുന്ന സസ്പെൻഷനും ടയറുകളും ഇടംതേടുന്നതായിരിക്കും.
മെക്കാനിക്കൽ സംബന്ധിച്ച മാറ്റങ്ങളൊന്നും പുത്തൻ പതിപ്പുകളിൽ ഉണ്ടാവുകയില്ല. അതെ 35 ബിഎച്ച്പിയും 35 എൻഎം ടോർക്കും നൽകുന്ന 373 സിസി എൻജിൻ തന്നെയായിരിക്കും കരുത്തേകുക.