Monday, July 8, 2024
HomeNewsKeralaഡോ. ഇ.സി.ജി സുദര്‍ശനന്‍ അന്തരിച്ചു; ഓര്‍മയായത്‌ ലോകത്തെ ഞെട്ടിച്ച കേരളത്തിന്റെ ശാസ്ത്രപ്രതിഭ

ഡോ. ഇ.സി.ജി സുദര്‍ശനന്‍ അന്തരിച്ചു; ഓര്‍മയായത്‌ ലോകത്തെ ഞെട്ടിച്ച കേരളത്തിന്റെ ശാസ്ത്രപ്രതിഭ

തിരുവനന്തപുരം: ലോകപ്രശസ്ത മലയാളി ശാസ്ത്രഞ്ജനായ ഡോ. ഇ.സി.ജി സുദര്‍ശനന്‍(86) അന്തരിച്ചു. അമേരിക്കയിലെ ടെക്‌സസിലായിരുന്നു അന്ത്യം. ഒന്‍പതു തവണ ഇദേഹത്തെ നൊബേല്‍ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.

കോട്ടയം പള്ളം സ്വദേശിയായ എണ്ണയ്ക്കല്‍ ഐപ്പ് ചാണ്ടിയുടെയും കൈതയില്‍ അച്ചാമ്മ വര്‍ഗീസിന്റെയും മകനായി 1931 സെപ്റ്റംബറിലായിരുന്നു ജനനം. ക്വാണ്ടം ഒപ്റ്റിക്‌സിലെ ടാക്കി്യോണ്‍ കണങ്ങളുടെ കണ്ടെത്തലില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ സിദ്ധാന്തങ്ങളെപ്പോലും തിരുത്തിയെഴുതിയാണ് ഇസിജി സുദര്‍ശനനന്‍ ലോകത്തെ ഞെട്ടിച്ചത്.

വൈദ്യനാഥ് മിശ്രയുമൊന്നിച്ച് സുദര്‍ശനന്‍ നടത്തിയ കണ്ടെത്തലിനെ ക്വാണ്ടം സീനോ ഇഫക്ട് എന്നാണ് ലോകം വിശേപ്പിച്ചത്. ഈ കണ്ടുപിടുത്തത്തിനു 2005 ല്‍ നൊബേലിന്റെ പടിവാതിലില്‍ എത്തിയിരുന്നു. കോട്ടയം സിഎംഎസ്, മദ്രാസ് ക്രിസ്ത്യന്‍ കോളേജ്, മദ്രാസ് സര്‍വകലാശാല എന്നിവിടങ്ങളിലായിരുന്നു സുദര്‍ശനന്റെ ഉന്നതപഠനം.

1963 ല്‍ സ്വിറ്റ്‌സര്‍ലണ്ടിലെ ബേിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിസിറ്റിങ് പ്രഫസറായി. 1969 മുതല്‍ ഓസ്റ്റിനിലെ ടെക്‌സസ് സര്‍വകലാശാലയില്‍ പ്രഫസര്‍. 1973-84 കാലത്ത് ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലും 1984 -90 ല്‍ ചെന്നൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സില്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments