പ്രശസ്ത പിന്നണി ഗായകനും സംഗീത സംവിധായകനുമായ ഡോ പന്തളം ബാലൻ സംഗീതം നിർവഹിച്ച പുതിയ സംഗീത ആൽബം ‘മഴമേഘമറിയാതെ”യിലെ ആദ്യഗാനം “അനഘസംഗീതമേ..” യൂട്യൂബിൽ തരംഗമാകുന്നു. മയൂരം ക്രിയേഷൻസ് നിർമ്മാണം നിർവഹിച്ചിരിയ്ക്കുന്ന ഈ മ്യൂസിക് ആൽബം സംഗീത സംവിധായകൻ കൂടിയായ പന്തളം ബാലന്റെ യൂട്യൂബ് ചാനലിൽ കൂടിയാണ് റിലീസ് ചെയ്തിരിയ്ക്കുന്നത്.

പുതിയ പ്രതിഭകളെ സംഗീത ലോകത്തേയ്ക്ക് കൈപ്പിടിച്ചുയർത്തുവാനും അവർക്ക് നിരവധി അവസരങ്ങൾ ഉണ്ടാക്കികൊടുക്കുവാനാണ് ശ്രമമെന്നും ഡോ പന്തളം ബാലൻ പറയുന്നു.

ബഹ്റൈനിലും കേരളത്തിലുമായി നിരവധി ആൽബങ്ങളിലും സ്റ്റേജ് പരിപാടികളിലും ശ്രദ്ധേയ സാന്നിധ്യമാണ് ഈ ഗാനം ആലപിച്ച പവിത്ര മേനോൻ. ബഹ്‌റൈൻ കേരളീയ സമാജം, കേരള കാത്തോലിക് അസോസിയേഷൻ എന്നീ സംഘടനകളുടെ കലാപ്രതിഭയും സംഗീത രത്നവുമായിരുന്ന പവിത്ര മേനോൻ ബഹ്‌റൈൻ പ്രവാസികളായ പദ്മകുമാറിന്റെയും സുമ പദ്മകുമാറിന്റെയും മകളാണ് മലയാള പിന്നണി ഗാനരംഗത്തെ ഭാവി വാഗ്ദാനമായ പവിത്ര മേനോൻ.

കവിയും ഗാനരചയിതാവും ഇടുക്കി കമ്പംമെട്ട് സർക്കിൾ ഇൻസ്‌പെക്ടറുമായ സുനിൽ ജി ചെറുകടവാണ്.

യുട്യൂബിൽ ശ്രദ്ധ നേടിക്കൊണ്ടിരിയ്ക്കുന്ന ഈ ആൽബത്തിന്റെ അടുത്ത പാട്ടുകൾക്കായി കാത്തിരിയ്ക്കുകയാണ് ആരാധകർ.
ഗാനം കേൾക്കാം