മുംബൈ
രാഷ്ട്രശില്പി ഡോ ബി ആർ അംബേദ്കറുടെ ഭവനവും സ്മാരകവുമായി സൂക്ഷിച്ചിരുന്ന “രാജഗൃഹ” ആക്രമിക്കപ്പെട്ടു. വാതിലുകളും ജനലുകളും CCTV യും തല്ലി തകർക്കുകയും കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. തിരിച്ചറിയാൻ കഴിയാത്ത രണ്ട് പേരാണ് നാശനഷ്ടങ്ങൾ വരുത്തിയതെന്നാണ് പോലീസിൽ നിന്നുള്ള ആദ്യ പ്രതികരണം.




രാജഗ്രഹയുടെ താഴത്തെ നില ഡോ ബി ആർ അംബേദ്കറുടെ പേരിലുള്ള ഹെറിറ്റേജ് മ്യുസിയം ആണ്. 15-20 വർഷമാണ് അംബേദ്കർ ഇവിടെ താമസിച്ചിട്ടുള്ളത്. ഈ കാലഘട്ടത്തിൽ അരലക്ഷത്തിലധികം പുസ്തകങ്ങളാണ് അംബേദ്കർ സ്വന്തമാക്കിയിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലിയ വ്യക്തിഗത ലൈബ്രറി ആയി ഇത് കണക്കാക്കപ്പെടുന്നു.