‘തനിക്ക് പോൺ താരവുമായി സാദൃശ്യമുണ്ടെന്ന് പറഞ്ഞ് ഉപദ്രവിക്കുന്നു’; ഭർത്താവിനെതിരെ പൊലീസിൽ ഭാര്യയുടെ പരാതി

0
33

തന്നെ കാണാൻ പോൺ താരത്തെപ്പോലെയെന്ന് ഭർത്താവ് നിരന്തരം കളിയാക്കുന്നതായും ഉപദ്രവിക്കുന്നതായും കാട്ടി ഭാര്യ പൊലീസിൽ പരാതി നൽകി. കർണാടകത്തിലാണ് സംഭവം. ചെന്നപ്പട്ടണത്തെ കാന്തരാജ് എന്നയാളിന്റെ ഭാര്യയാണ് ജ്ഞാനഭാരതി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ പ്രാദേശിക നേതാവാണ് കാന്തരാജ് എന്നും റിപ്പോർട്ടുകൾ ഉണ്ട്.

ഒരു പോൺ താരത്തിന്റെ വീഡിയോകൾ നിർബന്ധിച്ച് കാണിക്കുകയും തന്നെ കാണാൻ അവരെപ്പോലെയുണ്ടെന്ന് പറഞ്ഞ് കാന്തരാജ് അധിക്ഷേപിക്കുകയും കളിയാക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നതായാണ് പരാതിയിൽ പറയുന്നത്. കാന്തരാജുമായി ഇവർ പ്രണയത്തിലാവുകയും ഇരുപതു വർഷം മുൻപ് വിവാഹം ചെയ്യുകയുമായിരുന്നു. ഇപ്പോൾ രണ്ടു കുട്ടികളുമുണ്ട്.

എന്നാൽ കുറച്ച് നാളുകൾക്ക് മുൻപ് കാന്തരാജ് മാന്ധ്യയിലെ ഒരു സ്ത്രീയെ വിവാഹം ചെയ്‌തെന്ന് ഇവർ പറയുന്നു. സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബം ഇതോടെ തകർന്നെന്നും തന്നെ പോൺ താരവുമായി സാദൃശ്യമുണ്ടെന്ന് പറഞ്ഞ് ഉപദ്രവിക്കാൻ തുടങ്ങിയെന്നും പരാതിയിൽ പറയുന്നു.

Leave a Reply