തൃശൂര്‍: തന്റെ മാതാപിതാക്കളെപ്പറ്റി എന്തെങ്കിലും പറഞ്ഞാല്‍ സ്വഭാവം മാറുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്നറിയിപ്പുമായി പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസില്‍ സങ്കടങ്ങളും സ്വാതന്ത്ര്യമില്ലാമയും അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടിയാണ് താന്‍ ബിജെപിയില്‍ എത്തിയത്.ഇനി കോണ്‍ഗ്രസിലേക്ക് തനിക്ക് ഒരു തിരിച്ചുപോക്കുണ്ടാകില്ലെന്നും നിലവിലെ നേതാക്കന്‍മാര്‍ മാറാതെ കോണ്‍ഗ്രസ് ഗതി പിടിക്കില്ലെന്നുമായിരുന്നു പത്മജ വ്യക്തമാക്കിയത്.തൃശൂരില്‍ കരുണാകരന്റെ മക്കളെ ഒരിക്കലും ജയിപ്പിക്കാറില്ലെന്നു പറഞ്ഞ പത്മജ പാര്‍ട്ടി മുരളീധരനെ കുഴിയില്‍ ചാടിക്കുകയായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.എന്നാല്‍ ജനങ്ങള്‍ വിചാരിച്ചാല്‍ മുരളീധരന്‍ രക്ഷപ്പെടില്ലെന്നും ഇനി ഗുരുവായൂരപ്പന്‍ വിചാരിക്കണമെന്നും പത്മജ പറഞ്ഞു.