Monday, September 16, 2024
HomeNewsKeralaതലശേരിയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി

തലശേരിയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി

എക്സൈസ് നടത്തിയ തിരച്ചിലിൽ തലശേരിയിൽ ഏഴോളം കഞ്ചാവ് ചെടികൾ കണ്ടെത്തി.

തലശ്ശേരി  എക്സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ അഡോൺ ഗോഡ് ഫ്രഡും പാർട്ടിയും നടത്തിയ റെയിഡിനിടയിൽ പെട്ടിപ്പാലം കോളനിക്ക് സമീപം വെച്ച് ഏഴ് കഞ്ചാവ് ചെടികൾ കണ്ടെടുത്തു.കോവിഡ് 19 ലോക്ഡൗണിൻ്റെ ഭാഗമായി തലശ്ശേരി എക്സൈസ് പാർട്ടി നടത്തി വരുന്ന ശക്തമായ റെയിഡിനിടയിലാണ് 7.5 സെൻ്റീമീറ്റർ മുതൽ 78 സെൻ്റീമിറ്റർ വരെയുള്ള *7 കഞ്ചാവ് ചെടികൾ* പെട്ടിപ്പാലം കോളനിക്ക് എതിർവശം റെയിൽവെ പാളത്തിന് സമീപത്ത് നിന്നും കണ്ടെത്തിയത് - നട്ടുവളർത്തിയ രീതിയിലാണ് ചെടികൾകാണപ്പെട്ടത്. പ്രതിയെക്കുറിച്ച് അന്വേഷണം നടത്തി വരുന്നു.

പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ഷെനിത്ത് രാജ് യു. സമീർ കെ.കെ. ലെനിൻ എഡ്വേർഡ് ,ജിജീഷ് ചെറുവായി എന്നിവർ ഉണ്ടായിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments