തളര്‍ന്നുവീണ് അമ്മ; പൊട്ടിക്കരഞ്ഞ് അധ്യാപകരും കൂട്ടുകാരും, ഓടിനടന്ന സ്‌കൂളില്‍ ചേതനയറ്റ് അവള്‍, നെഞ്ചുലഞ്ഞ് നാട്

0
16

കൊച്ചി: ആലുവയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ മൃതദേഹം തായിക്കാട്ടുകര എല്‍പി സ്‌കൂളില്‍ എത്തിച്ചു. പിഞ്ചോമനയെ അവസാനമായി ഒരു നോക്ക് കാണാനായി നിരവധിപേരാണ് സ്‌കൂളില്‍ എത്തിയത്.

കുട്ടിയുടെ സഹപാഠികളും അധ്യാപകരും നാട്ടുകാരും അന്തിമോപചാരം അര്‍പ്പിച്ചു. കുട്ടിയുടെ മാതാപിതാക്കളും സ്‌കൂളില്‍ എത്തി. മകളുടെ മൃതദേഹം കണ്ട അമ്മ തളര്‍ന്നുവീണു. 

കുട്ടിയുടെ മൃതദേഹം എത്തിച്ചപ്പോള്‍ കൂടിനിന്ന അമ്മമാര്‍ സങ്കടം സഹിക്കാനാകാതെ വിങ്ങിപ്പൊട്ടി. സ്‌കൂളിലേത്ത് പോകുന്ന വഴിയില്‍ കുട്ടിയെ അവസാനമായി കാണാനായി നിരവധി പേര്‍ ആംബുലന്‍സ് തടഞ്ഞുനിര്‍ത്തി. സ്‌കൂളിലെ പൊതു ദര്‍ശനത്തിന് ശേഷം രാവിലെ പത്തു മണിക്ക് കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്‌കരിക്കും.

Leave a Reply