കോട്ടയം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയ കോണ്‍ഗ്രസിന്റെ തീരുമാനത്തിനെതിരെ ആറ് പാര്‍ട്ടി എംഎല്‍എമാര്‍ രംഗത്ത്. എംഎല്‍എമാരായ വിടി ബല്‍റാം, റോജിഎം ജോണ്‍, കെഎസ് ശബരി നാഥ് അടക്കമുള്ള എംഎല്‍എമാര്‍ തിരുമാനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് കത്തയച്ചു.
കോണ്‍ഗ്രസിന്റെ ആത്മാഭിമാനം പണയപ്പെടുത്തുന്നതാണ് നേതൃത്വത്തിന്റെ തീരുമാനമെന്നാണ് യുവനേതാക്കളുടെ ആരോപണം. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കല്ല തകര്‍ച്ചയ്ക്കാ്ണ് തീരുമാനം വഴിവെക്കുകയെന്നും യുവ നേതൃത്വം പരാതിയില്‍ പറയുന്നു.