കോഴിക്കോട്: ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ തയ്യാറണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ.മുരളീധരന്‍. പദ്മജ വേണുഗോപാലിന്റെ ബിജെപിയിലേക്കുള്ള പ്രവേശനത്തിന് പിന്നാലെയാണ് തൃശൂരില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി അദേഹമെത്തിയത്.താന്‍ മാധ്യമങ്ങളെ കാണാതിരുന്നത് പ്രതിഷേധം കൊണ്ടല്ലെന്നും സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ശേഷം പ്രതികരിക്കാമെന്ന് കരുതിയാണെന്നും മുരളീധരന്‍ പറഞ്ഞു. സ്ഥാനാര്‍ഥി പുതിയ ആള്‍ വരുമ്പോള്‍ കണ്‍വെന്‍ഷന് മാറ്റമൊന്നും ഉണ്ടാവില്ല. അത് നടക്കുമെന്നും മുരളീധരന്‍ പറഞ്ഞു.ഷാഫി പറമ്പില്‍ വടകരയിലും കെ.സി വേണുഗോപാല്‍ ആലപ്പുഴയിലും മത്സരിക്കും. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ.സുധാകരനും ജനവിധി തേടും. അതേസമയം മറ്റു മണ്ഡലങ്ങളില്‍ സിറ്റിങ് എംപിമാരെ നിലനിര്‍ത്താനും ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.