Sunday, January 19, 2025
HomeNewsKeralaതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അനുകൂലമായി പ്രവര്‍ത്തിച്ചു; ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ടുപേരെ സി.പി.ഐ.എം പുറത്താക്കി

തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അനുകൂലമായി പ്രവര്‍ത്തിച്ചു; ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ടുപേരെ സി.പി.ഐ.എം പുറത്താക്കി

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചെന്ന് ആരോപിച്ച് ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ടുപേരെ സി.പി.ഐ.എം പുറത്താക്കി.

കാസര്‍കോട് ബണ്ണാംതടവ് ബ്രാഞ്ച് സെക്രട്ടറി ജംഷാദിനെയും ബദ്രിയ്യ നഗര്‍ ഒന്നാം ബ്രാഞ്ച് അംഗം ശിഹാബിനെയുമാണ് പുറത്താക്കിയത്.

അതേസമയം, കുമ്പളയിലെ ഏരിയ കമ്മിറ്റി നേതൃത്വത്തിന്റെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി നേതൃത്വത്തെ അറിയിച്ചതിനാണ് ജംഷാദ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയെടുത്തതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

എരിയ കമ്മിറ്റി നേതൃത്വത്തിന്റെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ജില്ലാ നേതൃത്വത്തിന് ഒന്നിലധികം തവണ ജംഷാദ് കത്ത് നല്‍കിയിരുന്നു. ഇതിന്റെ പ്രതികാര നടപടിയായാണ് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താക്കുന്നതെന്നാണ് ജംഷാദ് ആരോപിക്കുന്നത്.

പ്രാദേശിക നേതാക്കളുടെ വഴിവിട്ട പ്രവര്‍ത്തനങ്ങളുടെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്നും ജംഷാദ് കുറ്റപ്പെടുത്തി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments