തെറ്റുപറ്റി, വി​വ​ര​ങ്ങ​ൾ നല്കിയതില്‍ കുറ്റസമ്മതവുമായി മാര്‍ക്ക് സുക്കര്‍ബര്‍ഗ്

0
39
SUN VALLEY, ID - JULY 14: Mark Zuckerberg, chief executive officer and founder of Facebook Inc., attends the fourth day of the annual Allen & Company Sun Valley Conference, July 14, 2017 in Sun Valley, Idaho. Every July, some of the world's most wealthy and powerful businesspeople from the media, finance, technology and political spheres converge at the Sun Valley Resort for the exclusive weeklong conference. (Photo by Drew Angerer/Getty Images)

ല​ണ്ട​ൻ: ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ രാ​ഷ്ട്രീ​യ ആ​വ​ശ്യ​ത്തി​ന് ഫെയ്സ്ബുക്ക് ചോര്‍ത്തി ന​ല്കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ഫെയ്​സ്ബു​ക്ക് സ്ഥാ​പ​ക​ൻ മാ​ർ​ക്ക് സു​ക്ക​ർ​ബ​ർ​ഗി​ന്റെ കു​റ്റ​സ​മ്മ​തം. ത​ങ്ങ​ൾ​ക്ക് തെ​റ്റു​പ​റ്റി​യെ​ന്ന് സു​ക്ക​ർ​ബ​ർ​ഗ് തു​റ​ന്നു​സ​മ്മ​തി​ച്ചു. കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക​യു​മാ​യി ന​ട​ന്ന ഇ​ട​പാ​ടി​ൽ വി​ശ്വാ​സ്യ​താ​പ്ര​ശ്നം സം​ഭ​വി​ച്ചെ​ന്നും പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​മെ​ന്നും സു​ക്ക​ർ​ബ​ർ​ഗ് പ​റ​ഞ്ഞു.

ഫെയ്​സ്ബു​ക്ക് ആ​രം​ഭി​ച്ച​തു ഞാ​നാ​ണ്. എ​ന്റെ പ്ലാറ്റ് ഫോമി​ൽ എ​ന്തു സം​ഭ​വി​ച്ചാലും അതിന് ഞാ​ൻ ഉ​ത്ത​ര​വാ​ദി​യാ​ണ്. ഞ​ങ്ങ​ളു​മാ​യി വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​ച്ച ആ​ളു​ക​ളും ഫെയ്​സ്ബു​ക്കു​മാ​യു​ള്ള വി​ശ്വാ​സ്യ​ത​യി​ൽ ഇ​ടി​വ് സം​ഭ​വി​ച്ചി​രി​ക്കു​ന്നു. ഫെയ്സ്ബുക്കില്‍ ​നി​ന്നു വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന ആ​പ്ലി​ക്കേ​ഷ​നു​ക​ളെ ഇ​നി​മു​ത​ൽ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കു​മെ​ന്നും ഇ​ത്ത​രം ആ​പ്ലി​ക്കേ​ഷു​ക​ൾ സം​ബ​ന്ധി​ച്ച് ഫെയ്സ്ബുക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ അ​റി​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സ്ട്രാ​റ്റ​ജി​ക് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ല​ബോ​റ​ട്ട​റീ​സ് (എ​സ്സി​എ​ൽ) ഗ്രൂ​പ്പും അ​തി​ന്റെ കീ​ഴി​ലു​ള്ള കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക എ​ന്ന സ്ഥാ​പ​ന​വു​മാ​ണ് അ​ഞ്ചു കോ​ടി​യി​ലേ​റെ​പ്പേ​രു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ഫെയ്​സ്ബു​ക്കി​ൽ​നി​ന്നു കൈ​വ​ശ​പ്പെ​ടു​ത്തി​യ​ത്. അ​മേ​രി​ക്ക​യി​ൽ ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന് ഈ ​വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു.

അ​ല​ക്സാ​ണ്ട​ർ കോ​ഗ​ൻ എ​ന്ന റ​ഷ്യ​ൻ വം​ശ​ജ​നാ​യ അ​മേ​രി​ക്ക​ൻ മ​നഃ​ശാ​സ്ത്ര​ജ്ഞ​നാ​ണ് ഒ​രു ആ​പ് ഫെയ്സ്ബു​ക്കി​ലൂ​ടെ ന​ല്കാ​ൻ അ​നു​മ​തി തേ​ടി​യ​ത്. ആ​പ് വാ​ങ്ങു​ന്ന​വ​രു​ടെ സ്വ​കാ​ര്യ​വി​വ​ര​ങ്ങ​ൾ അ​യാ​ൾ മു​ന്ന​റി​യി​പ്പു ന​ല്കി നേ​ടി​യെ​ടു​ത്തു. എ​ന്നാ​ൽ, ഇ​തി​നു ല​ഭി​ച്ച സാ​ങ്കേ​തി​ക​സൗ​ക​ര്യം ഉ​പ​യോ​ഗി​ച്ച് മ​റ്റാ​ൾ​ക്കാ​രു​ടെ​യും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് എ​സ്സി​എ​ലി​നും അ​ന​ലി​റ്റി​ക്ക​യ്ക്കും ന​ല്കി. അ​ന​ലി​റ്റി​ക്ക എ​ന്ന സ്ഥാ​പ​ന​ത്തി​ന് ഒ​ന്ന​ര​ക്കോ​ടി ഡോ​ള​ർ (97.5 കോ​ടി രൂ​പ) ന​ല്കി​യ​ത് ട്രം​പി​നെ പി​ന്താ​ങ്ങു​ന്ന കോ​ടീ​ശ്വ​ര​ൻ റോ​ബ​ർ​ട്ട് മെ​ർ​സ​റാ​ണ്. ട്രം​പി​ന്റെ പ്ര​ചാ​ര​ണ​ത​ന്ത്ര മേ​ധാ​വി സ്റ്റീ​വ് ബാ​ന​നും പ​ണം മു​ട​ക്കി. അ​ന​ലി​റ്റി​ക്ക​യ്ക്കു ല​ഭി​ച്ച വി​വ​ര​ങ്ങ​ൾ യു​എ​സ് പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്രം​പി​ന് അ​നു​കൂ​ല​മാ​യ ജ​നാ​ഭി​പ്രാ​യം സൃ​ഷ്ടി​ക്കാ​നു​ള്ള പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചു. ഫെയ്​സ്ബു​ക്കി​ലെ ചാ​റ്റിം​ഗ് അ​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്ത് ഓ​രോ വോ​ട്ട​റെ​യും എ​ങ്ങ​നെ സ്വാ​ധീ​നി​ക്കാ​മെ​ന്നു മ​ന​സി​ലാ​ക്കു​ക​യും അ​ത​നു​സ​രി​ച്ചു​ള്ള സ​ന്ദേ​ശ​ങ്ങ​ൾ അ​യാ​ൾ​ക്കു ന​ല്കു​ക​യു​മാ​ണു കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക​യും എ​സ്സി​എ​ലും ചെ​യ്യു​ന്ന​ത്.

അ​ന​ലി​റ്റി​ക്ക​യു​ടെ മാ​തൃ​ക​മ്പനി എ​സ്സി​എ​ൽ 2010-ലെ ​ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജെ​ഡി-​യു-​ബി​ജെ​പി സ​ഖ്യ​ത്തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. സ​ഖ്യം വ​ൻ വി​ജ​യം നേ​ടു​ക​യും ചെ​യ്തു. ജെ​ഡി​യു നേ​താ​വ് കെ.​സി. ത്യാ​ഗി​യു​ടെ പു​ത്ര​ൻ അ​മ​രീ​ഷ് ത്യാ​ഗി​യു​ടെ ഓ​വ്ലീ​ൻ ബി​സി​ന​സ് ഇ​ന്റലി​ജ​ൻ​സു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം. ര​ഹ​സ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ ബ്രി​ട്ട​നി​ലും അ​മേ​രി​ക്ക​യി​ലും ഫെയ്സ്ബു​ക്കി​നും മ​റ്റു ര​ണ്ടു ക​മ്പ​നി​ക​ൾ​ക്കു​മെ​തി​രെ അ​ന്വേ​ഷ​ണം തു​ട​ങ്ങി. ത​ങ്ങ​ൾ കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക​യെ​യും ബ​ന്ധ​പ്പെ​ട്ട​വ​രെ​യും ഫെയ്​സ്ബു​ക്കി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ൽ​നി​ന്നു വി​ല​ക്കി​യെ​ന്നും മ​റ്റും ഫേ​സ്ബു​ക്ക് അ​റി​യി​ച്ചു.

Leave a Reply