Sunday, January 19, 2025
HomeMoviesMovie Newsതോക്കിന്‍ മുനയില്‍ ഭയക്കാതെ മമ്മൂട്ടി, എബ്രഹാമിന്റെ സന്തതികളുടെ പോസ്റ്റര്‍ തരംഗമാകുന്നു

തോക്കിന്‍ മുനയില്‍ ഭയക്കാതെ മമ്മൂട്ടി, എബ്രഹാമിന്റെ സന്തതികളുടെ പോസ്റ്റര്‍ തരംഗമാകുന്നു

മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഹനീഫ് അദേനിയുമൊന്നിക്കുന്ന പുതിയ ചിത്രം അബ്രഹാമിന്റെ സന്തതികളുടെ സെക്കന്റെ് ലുക്ക് പോസ്റ്റര്‍ പുറത്ത്. നേരത്തേ ഇറങ്ങിയ പോസ്റ്ററുകളെ പോലെ തന്നെ ഈ പോസ്റ്ററും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ മമ്മൂട്ടി തന്നെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം പതിനാലാം തിയ്യതി പുറത്തിറങ്ങും.

വര്‍ഷങ്ങളോളം പല പ്രമുഖ സംവിധായകരുടെയും അസോസിയേറ്റായി പ്രവര്‍ത്തിച്ച ഷാജി പാടൂര്‍ ആദ്യമായി സംവിധായകന്റെ വേഷത്തിലെത്തുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഹനീഫ് അദേനിയാണ്.

ഡെറിക് എബ്രഹാം എന്ന അസിസ്റ്റന്റ് പൊലീസ് കമ്മീഷണറായാണ് മമ്മൂട്ടി ഈ ചിത്രത്തിലെത്തുന്നത്. കനിഹ നായികയായെത്തുന്ന ചിത്രത്തില്‍ സിദ്ദീഖ്, രഞ്ജി പണിക്കര്‍, അന്‍സണ്‍ പോള്‍, സുരാജ് വെഞ്ഞാറമ്മൂട്, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ടേക്ക്ഓഫ് സംവിധായകന്‍ മഹേഷ് നാരായണനാണ് അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്.

ദി ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഹനീഫ് അദനിയാണ് ഈ ചിത്രത്തിനും തിരക്കഥയെഴുതിയിരിക്കുന്നത്. സൂര്യാ ടിവിക്കാണ് സാറ്റ്ലൈറ്റ് റൈറ്റുകള്‍ നല്‍കിയിരിക്കുന്നത്. കൊച്ചിയില്‍ ചിത്രീകരണം നടന്ന ഈ സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ നിര്‍മാണം ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്സാണ്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments