ത്രിപുരയില്‍ കേവല ഭൂരിപക്ഷം ഉറപ്പിച്ചെന്ന് ധരിച്ച് വിജയാഘോഷം തുടങ്ങിയ ബിജെപി പ്രവര്‍ത്തകരെ ഞെട്ടിച്ചുകൊണ്ട് സംസ്ഥാനത്ത് ബിജെപിയുടെ ലീഡ് ഗണ്യമായി താഴുന്നു. ഇതുവരെ പിന്നില്‍ നിന്നിരുന്ന ഇടത്-കോണ്‍ഗ്രസ് സഖ്യം മുന്നേറുന്ന പൊളിറ്റിക്കല്‍ ട്വിസ്റ്റാണ് ത്രിപുരയില്‍ നിന്ന് ഈ നിമിഷം വരുന്നത്. മുന്‍പ് 40ലധികം സീറ്റുകളില്‍ ലീഡ് ചെയ്തിരുന്ന ബിജെപിക്ക് ഇപ്പോള്‍ 29 സീറ്റുകളില്‍ മാത്രമാണ് ലീഡ്. ഇടത് കോണ്‍ഗ്രസ് സഖ്യം 18 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. തിപ്ര മോത 13 സീറ്റുകളിലും ലീഡ് ചെയ്യുന്നു.
സുപ്രധാന മേഖലകളില്‍ നിന്ന് 9.30ന് കൃത്യമായ ആദ്യ ഫലസൂചനകള്‍ വരുമ്പോഴുള്ള ഈ ഞെട്ടല്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് കാത്തുനില്‍ക്കുന്ന ബിജെപി പ്രവര്‍ത്തകരില്‍ വലിയ നിരാശയുണ്ടായിട്ടുണ്ട്. അഗര്‍ത്തലയില്‍ വലിയ ആഘോഷം നടത്തിവന്നിരുന്ന പ്രവര്‍ത്തകരുടെ ആവേശം അല്‍പം കെട്ടടങ്ങിയിരിക്കുകയാണ്.
ത്രിപുരയിലെ സബ്രൂം മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന സിപിഐഎം സംസ്ഥാന ജനറല്‍ സെക്രട്ടറി ജിതേന്ദ്ര ചൗധരി മുന്നേറുകയാണ്. സിപിഐഎം-കോണ്‍ഗ്രസ് സഖ്യത്തില്‍ നിലവില്‍ മുന്നേറുന്നത് കോണ്‍ഗ്രസിന്റെ സുദീപ് റോയ് ബര്‍മനും കൂടി മാത്രമാണ്. മറ്റ് സ്ഥാനാര്‍ത്ഥികളെല്ലാം പന്നിലാകുന്നകാഴ്ചയാണ് കാണുന്നത്.