ത്രില്ലടിപ്പിച്ച് “കാവൽ” ടീസർ: ആക്ഷൻ ഹീറോ സുരേഷ് ഗോപിയ്ക്ക് ഇന്ന് ജന്മദിനം

0
64

എന്റർടൈൻമെന്റ് ഡസ്ക്

മലയാളത്തിന്റെ ആക്ഷൻ ഹീറോ സുരേഷ് ഗോപിയ്ക്ക് ഇന്ന് ജന്മദിനം. താരത്തിന്റെ ജന്മദിനത്തിന് ആശംസകൾ നേർന്നുകൊണ്ട് പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ മകൻ നിധിൻ സംവിധാനം ചെയ്യുന്ന കാവൽ സിനിമയുടെ ടീസർ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു.

ചാരമാണെന്നുകരുതി ചികയാൻ നിൽക്കണ്ട.. കനൽ കെട്ടിട്ടില്ലെങ്കിൽ പൊള്ളും എന്ന മാസ് ഡയലോഗുമായാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. തമ്പാൻ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. കയ്യിൽ തോക്കുമായി മുറിവ് കെട്ടിയ കണ്ണുമായായാണ് സുരേഷ് ഗോപി ടീസറിൽ പ്രത്യക്ഷപ്പെടുന്നത്.

രണ്ടാം വരവിൽ “വരനെ ആവശ്യമുണ്ട്” എന്ന ഹിറ്റ്‌ സിനിമ നൽകിയാണ് സുരേഷ് ഗോപി വരവ് അറിയിച്ചിരിയ്ക്കുന്നത്. കസബ സംവിധാനം ചെയ്ത നിഥിന്റെ രണ്ടാമത് ചിത്രമാണ് കാവൽ. ഷൈലോക്കിന് ശേഷം ഗുഡ് വിൽ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് നിർമ്മാതാവ്.
ടീസർ കാണാം

Leave a Reply