ദലിത് ആദിവാസി വിദ്യാർത്ഥികളുടെ ഭാവി തുലാസിൽ :ഓൺലൈൻ പഠനത്തിന് കേരളത്തിൽ സാധ്യമാകാത്തവർ 2.61 ലക്ഷം പേർ

0
17

തിരുവനന്തപുരം

ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായം ആരംഭിയ്ക്കുവാനിരിക്കെ സമഗ്ര ശിക്ഷ കേരള നടത്തിയ സർവേയിൽ 2.61 ലക്ഷം വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം സാധ്യമാകുവാൻ കഴിയില്ലെന്ന് കണ്ടെത്തി. കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ 43.76 ലക്ഷം കുട്ടികളുടെ വിവരങ്ങളാണ് ശേഖരിച്ചത്. ഇതിൽ 5.98 ശതമാനം കുട്ടികൾക്കാണ് ഓൺലൈൻ പഠനത്തിനാവശ്യമായ സൗകര്യങ്ങളൊന്നുമില്ലാത്തത്. എന്നാൽ ഔദ്യോഗിക കണക്കിൽ പെടാത്ത ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഉണ്ടാകുവാനുള്ള സാധ്യത ഉണ്ട്.

ഇതിൽ ഭൂരിഭാഗവും ദലിത് ആദിവാസി വിഭാഗങ്ങൾ ആണ്. സർക്കാർ ബദൽ മാർഗ്ഗങ്ങൾ തേടിയിലെങ്കിൽ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ ആവും.

ഓരോ മേഖലകൾ കേന്ദ്രീകരിച്ച് ക്ലാസ് മുറികൾ ഒരുക്കുക, സ്കൂളുകളിൽ ഇവർക്കായി പ്രത്യേകം ക്ലാസ് സജ്ജീകരിക്കുക എന്നിങ്ങനെയുള്ള നിർദേശങ്ങൾ വിദ്യാഭ്യാസവകുപ്പിന്റെ പരിഗണനയിലുണ്ട്.

Leave a Reply