ദലിത് നേതാക്കളെ അറസ്റ്റ് ചെയ്തത് തരം താണ നടപടി, ഗീതാനന്ദനെ അടക്കം വിട്ടയക്കണം: എ.കെ.ആന്റണി

0
26

തിരുവനന്തപുരം: ദലിത്‌ സംഘടനകള്‍ പ്രഖ്യാപിച്ച ഹർത്താലിനിടയിൽ ദലിത് സമരനേതാക്കളെ അറസ്റ്റ് ചെയ്ത നടപടി തരംതാണതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. അറസ്റ്റ് ചെയ്യപ്പെട്ട ആദിവാസി ഗോത്രമഹാസഭ നേതാവ് ഗീതാനന്ദൻ അടക്കമുള്ളവരെ വിട്ടയയ്ക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.

ദലിത് സംഘടനകളുടെ ആവശ്യത്തോട് ഐക്യപ്പെട്ടുകൊണ്ട് കെപിസിസി ആസ്ഥാനത്ത് നടക്കുന്ന നിരാഹാരസമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു എ.കെ.ആന്റണി.

കൊച്ചിയിൽ വാഹനം തടയാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് സമര നേതാക്കളായ എം.ഗീതാനന്ദന്‍, സി.എസ്.മുരളി, പി.ജെ.മാനുവല്‍, വി.സി.ജെന്നി, ജോയ് പാവേല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തങ്ങള്‍ വാഹനം തടഞ്ഞില്ലെന്നും പൊലീസ് അകാരണമായ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ആദിവാസി ഗോത്രമഹാസഭ നേതാവ് ഗീതാനന്ദൻ പറഞ്ഞു. അതേസമയം, പൊലീസ് അറസ്റ്റ് ചെയ്ത വി.സി.ജെന്നിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടും പൊലീസ് ചികിത്സ നിഷേധിക്കുന്നതായി ഹര്‍ത്താല്‍ അനുകൂലികള്‍ ആരോപിച്ചു.

Leave a Reply