ദില്ലയില്‍ സംഘര്‍ഷം; കനത്ത സുരക്ഷ ഒരുക്കി പോലീസ്

0
31

ദില്ലി: ചാന്തിനിചൗക്കിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ദില്ലിയില്‍ കനത്ത പോലീസ് സുരക്ഷ. സംഘര്‍ഷ്തില്‍ പോലീസ് നിരവധിപ്പേരെ കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് വീണ്ടും സംഘര്‍ഷം ഉണ്ടാകാതെയിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഹൊസ് ഖ്വാസിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ ദില്ലി പൊലീസ് മേധാവിയെ കേന്ദ്ര ആഭ്യന്തരമ മന്ത്രി അമിത് ഷാ വിളിച്ചുവരുത്തി വിവരങ്ങള്‍ ആരാഞ്ഞിരുന്നു. പ്രദേശത്ത് സമാധാനം പുന:സ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. പാര്‍ക്കിംഗ് വിഷയത്തില്‍ രണ്ട് പേര്‍ തുടങ്ങിയ തര്‍ക്കമാണ് വര്‍ഗീയ സംഘര്‍ഷത്തിലെത്തിയത്. രാത്രിയില്‍ ഒരു സംഘം വീടുകള്‍ക്കുനേരെ ആക്രമണമഴിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് ആരാധനാലയത്തിന് നേരെയും ആക്രമണമുണ്ടായി. ഇതോടെയാണ് പ്രശ്‌നം അതീവ ഗുരതരാവസ്ഥയിലേക്ക് നീങ്ങിയത്‌

Leave a Reply