ദുബായില്‍ വന്‍ തീപിടുത്തം; മലയാളികള്‍ അടക്കം 16 മരണം

0
45

ദുബായ്: ദുബായിലെ ദെയ്റ നായിഫിലുണ്ടായ വന്‍ തീപിടുത്തത്തില്‍ 16 പേര്‍ മരിച്ചു. ഒമ്പതോളം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ രണ്ടു മലയാളികളും ഉള്‍പ്പെടുന്നു. 

മലപ്പുറം വേങ്ങര സ്വദേശി കാളങ്ങാടന്‍ റിജേഷ് (37) ഭാര്യ ജിഷി (32) എന്നിവരാണ് മരിച്ച മലയാളികള്‍.

ദെയ്റ ഫിര്‍ജ് മുറാറിലെ കെട്ടിടത്തില്‍ ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു തീപിടുത്തം.  ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply