ദേശീയപാത സ്ഥലമെടുപ്പിനിടെ മലപ്പുറം എ.ആര്‍ നഗറില്‍ വന്‍സംഘര്‍ഷം: പൊലീസ് ലാത്തിച്ചാര്‍ജ്, സംഘര്‍ഷം തുടരുന്നു

0
34

തിരൂരങ്ങാടി: ദേശീയപാത സ്ഥലമെടുപ്പിനിടെ മലപ്പുറം എ.ആര്‍ നഗറില്‍ ദേശീയ പാത സ്ഥലമെടുപ്പിനിടെ സംഘര്‍ഷം. നിരവധി പേര്‍ക്ക് പരുക്കേറ്റു. തലപ്പാറ വലിയപറമ്പ് കൊളപ്പുറം അരീതോട് ഭാഗങ്ങളിലാണ് സംഘര്‍ഷം നടക്കുന്നത്. ഈ ഭാഗങ്ങളില്‍ നാട്ടുകാര്‍ ഹൈവേ ഉപരോധിച്ചു. ഇലക്ട്രിക് പോസ്റ്റുകളും കല്ലുകളും മറ്റും ഉപയോഗിച്ചും ടയറുകള്‍ കത്തിച്ചും ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുകയാണ്.

വലിയപറമ്പ് ഭാഗത്ത് ജനങ്ങള്‍ സര്‍വ്വേ തടഞ്ഞതാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. പ്രതിഷേധക്കാര്‍ക്കു നേരെ പൊലിസ് ലാത്തി വീശുകയായിരുന്നു. പൊലിസിന് നേരെ കല്ലേറുണ്ടായി. പൊലിസ് തിരിച്ചും കല്ലെറിഞ്ഞു. കല്ലേറില്‍ പൊലിസിനും പരുക്കുണ്ട്.സംഘര്‍ഷം തുടരുകയാണ്.

Leave a Reply