Sunday, September 29, 2024
HomeMoviesMovie Newsദേശീയ ചലച്ചിത്ര അവാര്‍ഡ്: സംവിധായകന്‍, തിരക്കഥ, സഹനടന്‍, ഗായകന്‍- മലയാളത്തിന് നേട്ടം

ദേശീയ ചലച്ചിത്ര അവാര്‍ഡ്: സംവിധായകന്‍, തിരക്കഥ, സഹനടന്‍, ഗായകന്‍- മലയാളത്തിന് നേട്ടം

മലയാളത്തിലെ മികച്ച സിനിമയായി ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും തെരഞ്ഞെടുത്തു. ടേക്ക് ഓഫിലെ അഭിനയത്തിന് പാര്‍വ്വതിക്കും  ന്യൂട്ടണിലെ അഭിനയത്തിന് പങ്കജ് ത്രിപാദിക്കും പ്രത്യേക പരാമര്‍ശം. ഒറിയന്‍ ചിത്രമായ ഹലോ ആര്‍സി, മറാത്തി ചിത്രമായ മോര്‍ഖിയ എന്നിവക്ക് പ്രത്യേക പരാമര്‍ശം. മികച്ച സഹനടന്‍ ഫഹദ് ഫാസില്‍.

മികച്ച മറാത്തി ചിത്രം കച്ച നിമ്പു. മികച്ച ഹിന്ദി ചിത്രം ന്യൂട്ടണ്‍.

എ.ആര്‍ റഹ്മാന് രണ്ട് പുരസ്‌കാരം ലഭിച്ചു. മികച്ച സംഗീത സംവിധായകന്‍  (കാട്ര് വെളിയിടൈ),
പശ്ചാത്തല സംഗീതം (മോം) എന്നീ പുരസ്‌കാരങ്ങളാണ് റഹ്മാനെ തേടിയെത്തിയത്. മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ അവാര്‍ഡ് മലയാളത്തിന്.  സന്തോഷ് രാജ് (ടേക്ക് ഓഫ്). മികച്ച അവലംബിത തിരക്കഥ ജയരാജ് (ഭയാനകം) മികച്ച ഛായാഗ്രാഹകന്‍ നിഖില്‍ പ്രവീണ്‍ മികച്ച ഗായകന്‍ യേശുദാസ് മികച്ച തിരക്കഥ സതീഷ് പാഴൂര്‍( തൊണ്ടി മുതലും ദൃക്‌സാക്ഷിയും).

കഥേതര വിഭാഗത്തിലെ മികച്ച ചിത്രം വരുണ്‍ ഷായുടെ വാട്ടര്‍ ബേബി. മികച്ച ഡോക്യുമെന്ററി സ്ലേവ് ജെനിസിസ് അനീസ് കെ മാപ്പിള. മികച്ച ഹ്രസ്വ ചിത്രം മയ്യത്ത്. ചലചിത്ര നിരൂപകന്‍ ഗിരിധര്‍ ധാ.

സാമൂഹ്യ പ്രസക്തിയുള്ള ചിത്രം ആളൊരുക്കം

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments