മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി: മുഖ്യമന്ത്രിയുടെ ടോക് ഷോ പരിപാടിയുടെ മുന്‍ പ്രൊഡ്യൂസറെ പുറത്താക്കി

0
57

തിരുവനന്തപുരം: സഹപ്രവര്‍ത്തകയായിരുന്ന മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മുഖ്യമന്ത്രിയുടെ പ്രതിവാര ടോക് ഷോ ‘നാം മുന്നോട്ട്’ എന്ന പരിപാടിയുടെ മുന്‍ പ്രൊഡ്യൂസര്‍ക്കെതിരെ നടപടി. കണ്ണൂര്‍ സ്വദേശിയായ സപ്‌നേഷിനെയാണ് സിഡിറ്റില്‍ നിന്ന് പുറത്താക്കിയത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് സംഭവം. പീഡനശ്രമം പുറത്തു പറഞ്ഞാല്‍ ജോലി നഷ്ടപ്പെടുത്തുമെന്നു ഭീഷണിയുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടി പറയുന്നു. അതിനാലാണ് ആദ്യം പരാതി നല്‍കാത്തത്. ഭീഷണി തുടര്‍ന്നപ്പോള്‍ ജനുവരിയില്‍ പെണ്‍കുട്ടി സിഡിറ്റ് ഡയറക്ടര്‍ക്കു പരാതി നല്‍കി. എന്നാല്‍, നടപടിയുണ്ടായില്ലെന്നു പെണ്‍കുട്ടി ആരോപിക്കുന്നു. സംഭവം വിവാദമായതോടെയാണ് സിഡിറ്റ് സപ്‌നേഷിനെ പുറത്താക്കിയത്.

Leave a Reply