നടന്‍ വിനായകന്റെ അറസ്റ്റ് ഉടന്‍?

0
44

കല്പറ്റ: മീടൂ വിവാദത്തില്‍പ്പെട്ട നടന്‍ വിനായകന്റെ അറസ്്റ്റ് ഉടന്‍ ഉണ്ടായേക്കും. വിനായകനെ ഫോണില്‍ വിളിച്ചപ്പോള്‍ മോശമായി സംസാരിച്ചുവെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് എടുത്തിരുന്നു. കഴിഞ്ഞ ദിവസം യുവതിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. അസ്ലീലച്ചുവയോടെ കേട്ടാല്‍ അറയ്ക്കുന്ന ഭാഷയിലാണ് വിനായകന്‍ തന്നോട് സംസാരിച്ചതെന്നാണ് യുവതി മൊഴി കൊടുത്തിട്ടുള്ളത്. താന്‍ വിനായകനുമായി നടത്തിയ ഫോണ# സംഫാഷണം റിക്കാര്‍ഡ് ചെയ്ത് യുവതി പോലീസില്‍ നല്കിയിട്ടുമുണ്ട്. കോട്ടയം സ്വദേസിനിയായ യുവതി കല്പറ്റയില്‍ സ്വകാര്യ ആവശ്യത്തിനായി എത്തിയപ്പോഴാണ് വിനായകനെ ഫോണില്‍ വിളിച്ചത്. ഈ സാഹചര്യത്തിലാണ് കല്പറ്റ പോലീസില്‍ പരാതി നല്കിയത്. സ്ത്രീകളോട് അല്‌സീള ചുവയോടെ സംസാരിച്ചത് ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് വിനായകനെതിരേ ചുമത്തിയിട്ടുള്ളത്.

Leave a Reply