നടന്‍ മാമുക്കോയ അന്തരിച്ചു

0
31

കോഴിക്കോട്: നടന്‍ മാമുക്കോയ അന്തരിച്ചു. 76 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. 

ഈ മാസം 24 ന് കാളികാവില്‍ ഒരു ഫുട്‌ബോള്‍ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലാക്കി. 

ഹൃദയാഘാതത്തിന് പുറമെ തലച്ചോറില്‍ രക്തസ്രാവവും ഉണ്ടായതാണ് മാമുക്കോയയുടെ ആരോഗ്യനില വഷളായത്. കഴിഞ്ഞ രണ്ടു ദിവസമായി മാമുക്കോയ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. 

നാടകനടനായിട്ടായിരുന്നു മാമുക്കോയ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. 1979 ല്‍ അന്യരുടെ ഭൂമി ആണ് ആദ്യ സിനിമ. സത്യന്‍ അന്തിക്കാടിന്റെ സിനിമകളിലൂടെയാണ് മാമുക്കോയ ജനകീയ നടനായി വളര്‍ന്നത്.

Leave a Reply