കോഴിക്കോട്ടു വൈക്കം മുഹമ്മദ് ബഷീറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അക്ഷര പരുസ്‌കാര ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ദിലീപ് കുറ്റാരോപിതന്‍ മാത്രമാണ്, കുറ്റം ചെയ്‌തുവെന്ന് ഇതുവരെ കോടതിയില്‍ തെളിയിച്ചിട്ടില്ല, ഈ സംഭവത്തില്‍ ആരു പറയുന്നതാണ് ശരിയെന്ന് തനിക്കിതുവരെ മനസിലായിട്ടില്ലെന്നും ഊർമ്മിള ഉണ്ണി പറഞ്ഞു. യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കുന്ന ആവശ്യം ഉന്നയിക്കാനുള്ള ധൈര്യം തനിക്കു മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഊർമ്മിള ഉണ്ണി പറഞ്ഞു.
മാധ്യമങ്ങള്‍ വാര്‍ത്തകളെ വളച്ചൊടിക്കുകയാണെനനും നെഗറ്റീവ് വാര്‍ത്തകളോടാണ് മാധ്യമങ്ങള്‍ക്ക് താത്പര്യമെന്നും ഊർമ്മിള ഉണ്ണി പറഞ്ഞു. മാധ്യമങ്ങള്‍ എത്ര ചോദിച്ചാലും താന്‍ പറയില്ലെന്നു വിചാരിച്ച കാര്യം പറയില്ല, താനൊരു ഭീരുവാണെന്നു വിചാരിച്ചോളൂ എന്നും അവര്‍ പറഞ്ഞു.
‘ഞാനൊരു ‘മന്ദബുദ്ധി’യാണെന്നു കരുതൂ. അല്ലെങ്കില്‍ ഞാനൊരു ഭീരുവാണ്,’ ഊർമ്മിള ഉണ്ണി പറഞ്ഞു.
ഊർമ്മിള ഉണ്ണിയുമായി വേദി പങ്കിടാന്‍ ആഗ്രഹിക്കുന്നില്ലെന്നു പറഞ്ഞ് ദീപാ നിശാന്ത്, ഷാഹിന ബഷീര്‍, പുരസ്‌കാര ജേതാക്കളായ കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ഈ ചടങ്ങില്‍ നിന്നും വിട്ടു നിന്നിരുന്നു.