നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങൾ കാണാൻ പൾസർ സുനിക്ക് അനുമതി

0
28
കൊച്ചിയിൽ നടി ആക്രമിപ്പെട്ട കേസിലെ ദൃശ്യങ്ങൾ കാണാൻ പൾസർ സുനിക്ക് അനുമതി. കോടതിയുടെ സാന്നിധ്യത്തിൽ അഭിഭാഷകനൊപ്പം ദൃശ്യങ്ങൾ കാണാനാണ് അനുമതി.

കേസിലെ പ്രതികളും അഭിഭാഷകരുമായ ആലുവ ചുണങ്ങുംവേലി ചെറുപറമ്പിൽ പ്രദീഷ് ചാക്കോ, എറണാകുളം ബ്രോഡ്വേയിൽ പാന്തപ്ലാക്കൽ രാജു ജോസഫ് എന്നിവരുടെ വിടുതൽ
ഹർജിയിലും വനിതാ ജഡ്ജിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് നടി സമർപ്പിച്ച ഹർജിയിലും വാദം പൂർത്തിയായി. ജൂൺ 18 ന് ഈ ഹർജികളിൽ വിധി പറയും.കഴിഞ്ഞ വർഷം ഫെബ്രുവരി 17നാണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്.

Leave a Reply