നടിയെ ആക്രമിച്ച കേസ്: ഹൈക്കോടതി നിലപാട് പ്രകാരം മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി

0
35

തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ തുടര്‍ നടപടികള്‍ കേരള ഹൈക്കോടതി നിര്‍ദേശിക്കും പ്രകാരം മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗത്തില്‍ പുതുതായി തീരുമാനമെടുത്ത പോക്സോ കേസുകള്‍ക്കായി മാത്രം എറണാകുളത്ത് സ്ഥാപിക്കുന്ന കോടതിയില്‍ പ്രത്യേകമായി വിചാരണ ചെയ്യുമെന്ന് തീരുമാനമെടുത്തിരുന്നു. ഇത് നിയമ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുണ്ടായ പാളിച്ചയെ തുടര്‍ന്ന് വന്ന പാകപ്പിഴയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം, നെട്ടൂരിലെ കൊലപാതകത്തില്‍ യുവാവിന്റെ പിതാവ് ഉന്നയിച്ച പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുള്ള ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് രഹസ്യമായി സഭയില്‍ വച്ചതുമായി ബന്ധപ്പെട്ടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.

Leave a Reply