Sunday, January 19, 2025
HomeLatest Newsനടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന്റെ ഹര്‍ജിയില്‍ ഇന്ന് വിധി

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന്റെ ഹര്‍ജിയില്‍ ഇന്ന് വിധി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഴുവന്‍ രേഖകളും ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജിയില്‍ എറണാകുളം സെഷന്‍സ് കോടതി ഇന്ന് വിധി പറയും.

കേസിന്റെ മുഴുവന്‍ രേഖയും ലഭിക്കുകയെന്നത് പ്രതിഭാഗത്തിന്റെ അവകാശമാണെന്നായിരുന്നു ദിലീപിന്റെ വാദം. എന്നാല്‍ ദൃശ്യങ്ങള്‍ നല്‍കുന്നത് ഇരയായ പെണ്‍കുട്ടിയുടെ സുരക്ഷയെ ബാധിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. കേസിലെ പ്രതികളായ അഭിഭാഷകര്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹര്‍ജിയിലും ഇന്ന് കോടതി ഉത്തരവ് പറയും.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments