തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചക്ക് ഇന്ന് നിയമസഭയില്‍ തുടക്കമാകും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സര്‍ക്കാര്‍ സഭയില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തും. നയപ്രഖ്യാപനം മുഴുവന്‍ വായിക്കാതെ സര്‍ക്കാറിനെ ഗവര്‍ണര്‍ ഞെട്ടിച്ചിരുന്നു. രണ്ടു മണിക്കൂറോളം നീണ്ടുനില്‍ക്കേണ്ട നയപ്രഖ്യാപന പ്രഖ്യാപന പ്രസംഗം ഒരു മിനുട്ടും 17 സെക്കന്‍ഡിലും ഒതുക്കിയായിരുന്നു ഗവര്‍ണറുടെ നടപടി.ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് നടക്കുന്നതിനിടെയായിരുന്നു ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം വെട്ടിച്ചുരുക്കിയത്. നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കായി നിയമസഭ ഇന്നു മുതല്‍ 3 ദിവസമാണ് സമ്മേളിക്കുക. ഇന്നു മുതല്‍ ബുധന്‍ വരെയാണു നന്ദി പ്രമേയത്തിന്മേലുള്ള ചര്‍ച്ച. ഗവര്‍ണറുടെ നടപടിയ്‌ക്കെതിരെ ഭരണ-പ്രതിപക്ഷം രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.നന്ദിപ്രമേയ ചര്‍ച്ചയ്ക്കു ശേഷമുള്ള 2 ദിവസങ്ങള്‍ നിയമ നിര്‍മാണത്തിനായാണ് നീക്കിവച്ചിട്ടുള്ളത്. ഫെബ്രുവരി അഞ്ചിന് ആണ് സംസ്ഥാന ബജറ്റ്.