“നന്മ മരമല്ലിത്, ഫ്യുഡൽ തെമ്മാടി “, വിമർശിച്ച സ്ത്രീക്കെതിരെ വേശ്യാ പ്രയോഗം നടത്തിയ ഫിറോസിന് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം

0
28

തിരുവനന്തപുരം: ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്. തന്നെ വിമർശിച്ച സ്‌ത്രീയ്‌ക്കെതിരെ മോശം ഭാഷ പ്രയോഗം നടത്തിയതിനാലാണ് സോഷ്യൽ മീഡിയയിൽ പ്രമുഖരടക്കം ഫിറോസിനെതിരെ വിമർശനവുമായി എത്തിയത്. നേരത്തെ മുസ്‌ലിം ലീഗിന്റെ പ്രചാരണത്തിനായി ഫിറോസ് കുന്നം പറമ്പിൽ പോയിരുന്നു. ഇതിനെ വിമർശിച്ചും നിരവധിപേർ രംഗത്തെത്തിയിരുന്നു. ഇതിൽ ഒരു സ്ത്രീയും ഉണ്ടായിരുന്നു. ഇവർക്കെതിരെയാണ് ഫിറോസിന്റെ വേശ്യാ പ്രയോഗം.

ഒരു സ്ത്രീയോട് “പച്ചയ്ക്ക് പറഞ്ഞാൽ നീയൊരു വേശ്യയാണ്” എന്നുതുടങ്ങിയുള്ള പരാമർശങ്ങൾ മാന്യതയ്ക്ക് നിരക്കാത്തതാണെന്നു മാത്രമല്ല ക്രിമിനൽ കുറ്റവുമാണെന്നും അഡ്വ.ശ്രീജിത്ത് പെരുമന തന്റെ ഫേസ്ബുക്കിൽ കുറിച്ചു. “സ്ത്രീക്ക് നേരെ നടുവിരൽ ഉയർത്തികാണിച്ച കേസിൽ പ്രതിയെ രണ്ട് വർഷം തടവ് ശിക്ഷയ്ക്ക് ഡൽഹി കോടതി വിധി വന്നത് കഴിഞ്ഞ മാസമാണ്. സമൂഹത്തിലെ ഒരു ചാരിറ്റി പ്രവർത്തകൻ ധാർമ്മികമായി പറയാൻ പാടില്ലാത്ത കാര്യമായിരുന്നു എന്നതിനോടൊപ്പം പറഞ്ഞുവന്നത് ഫിറോസ് ചെയ്തത് ഒരു ക്രിമിനൽ കുറ്റം കൂടിയാണ് എന്നതാണ്”-അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കി.

എല്ലാ സ്ത്രീകളും കുടുംബത്തിനുള്ളിൽ ഒതുങ്ങിക്കഴിയണമെന്ന് ആരാണ് ഫിറോസേ നിയമമുണ്ടാക്കിയിട്ടുള്ളത്? വേശ്യ എന്ന് അധിക്ഷേപാർഹത്തിൽ ഒരു സ്ത്രീയെ വിളിക്കാൻ നിങ്ങൾക്ക് എന്ത് അധികാരമാണുള്ളത്?തുടർന്നും വളരെ മോശമായ ഭാഷയിലാണ് നിങ്ങൾ അധിക്ഷേപം തുടരുന്നത്”-നെൾസൻ ജോസഫ് ഫേസ്ബുക്കിൽ വിമർശനമുന്നയിച്ചു.

ഫിറോസിനെതിരെ എഴുത്തുകാരിയും അദ്ധ്യാപികയുമായ ദീപാ നിശാന്തും രംഗത്തെത്തി. “ആ സ്ത്രീ എന്നെ മാത്രമല്ല, പ്രവാചകനെ വരെ അവരുടെ പേജിലൂടെ അപമാനിച്ച സ്ത്രീയാണ്. “ഫിറോസ് കുന്നംപറമ്പിലിന്റെ വീഡിയോയിൽ എന്നെ ഏറ്റവും ആകർഷിച്ചത് ആ കിടു ഡയലോഗാണ് ദീപാ നിശാന്ത് ഫേസ്ബുക്കിലൂടെ പരിഹസിച്ചു.

സ്ത്രീകൾ അടങ്ങിയൊതുങ്ങി കഴിയേണ്ടവരാണെന്നും പലർക്കും ശരീരം കാഴ്ചവെക്കുന്ന ഇവർ തനിക്കെതിരെ ശബ്ദിക്കാൻ എന്തുയോഗ്യതയാണെന്നും ഫിറോസ് വീഡിയോയിൽ പറയുന്നുണ്ട്.

Leave a Reply