ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയം എങ്ങനെ സംഭവിച്ചുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സിപിഎം കേന്ദ്രകമ്മിറ്റി. ജനങ്ങൾക്ക് പാര്‍ട്ടിയോടുള്ള വിരോധം ഇല്ലാതാക്കണമെന്നാണ് നിർദേശം. മത സാമുദായിക സംഘടനകള്‍ സിപിഎമ്മിനെതിരെ പ്രവര്‍ത്തിക്കുന്നു. എന്നാൽ മത സാമുദായിക സംഘടനകളുടെ എതിർപ്പ് മാത്രമല്ല തോൽവിക്ക് കാരണം. അടിസ്ഥാന ജനവിഭാഗങ്ങൾക്കിടയിലെ വോട്ട് പാർട്ടിയിൽ നിന്നും ചോർന്നു. തോൽവിക്ക് കാരണങ്ങൾ പലതാണ്. കമ്യൂണിസ്റ്റ് ആശയങ്ങള്‍ തിരികെ പിടിച്ചാല്‍ ജനങ്ങള്‍ തിരിച്ചുവരുമെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി
തോൽവിയുടെ കാരണങ്ങൾ പഠിക്കാൻ സംസ്ഥാനത്ത് ചേരുന്ന നേതൃയോഗങ്ങളിൽ കേന്ദ്ര നേതാക്കളും പങ്കെടുക്കും. തിരുത്തലിനു വേണ്ട മാർഗനിർദേശം കേന്ദ്ര നേതൃത്വം തയാറാക്കി നൽകുമെന്നാണ് സൂചന. ഭരണത്തിനെതിരായ വികാരം എന്തുകൊണ്ട് ഉണ്ടായി എന്നതും പഠിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം. ഭരണവിരുദ്ധ വികാരം പ്രകടമായി എന്ന വാദം തള്ളാത്ത നിലപാടാണ് കെ.കെ.ശൈലജ കേന്ദ്ര കമ്മിറ്റി യോഗത്തിൽ സ്വീകരിച്ചത്.