Saturday, November 23, 2024
HomeNewsനരബലിക്ക് ശേഷം സ്ത്രീകളുടെ മാംസം പാകം ചെയ്ത് ഭക്ഷിച്ചു; ആയുസ്സ് കൂടാനെന്ന് പ്രതികളുടെ മൊഴി

നരബലിക്ക് ശേഷം സ്ത്രീകളുടെ മാംസം പാകം ചെയ്ത് ഭക്ഷിച്ചു; ആയുസ്സ് കൂടാനെന്ന് പ്രതികളുടെ മൊഴി

പത്തനംതിട്ട: വീട്ടിൽ ഐശ്വര്യവും സമ്പത്തും വരാൻ രണ്ട് സ്ത്രീകളെ നരബലി നൽകിയ സംഭവത്തിൽ പ്രതികളുടെ കുറ്റസമ്മതം. ചോദ്യം ചെയ്യലിൽ പ്രതികൾ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തി. പത്മയെയും റോസ്‌ലിനെയും നരബലി നൽകിയ ശേഷം ഭഗവൽ സിങ്-ലൈല ദമ്പതികൾ ഇവരുടെ മാംസം പാചകം ചെയ്ത് ഭക്ഷിച്ചു. കൊലപാതകം നടത്തിയ ശേഷം ഇവരുടെ മാംസം പാചകം ചെയ്ത് കഴിക്കണമെന്ന് ഏജന്റ് ആയ ഷാഫി ഇവരോട് പറഞ്ഞിരുന്നു. ആഭിചാരക്രിയകളുമായി ബന്ധപ്പെട്ട ഒരു പുസ്തകവും ഇയാൾ ഇവർക്ക് സമ്മാനിച്ചിരുന്നു. ഇതിൽ പറയുന്ന പ്രകാരമായിരുന്നു മാംസം ഭക്ഷിച്ചത്.

മനുഷ്യമാംസം കഴിച്ചാൽ കൂടുതൽ ഐശ്വര്യം ഉണ്ടാകുമെന്ന് ഷാഫി ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇതോടൊപ്പം, പത്മയെയും റോസ്‌ലിനെയും കടത്തിക്കൊണ്ട് വന്ന് നരബലി നൽകുന്നതിന് മുൻപ് ഷാഫി ഇവരുടെ ആഭരണങ്ങൾ കൈക്കലാക്കുകയും ഇത് സ്വർണക്കടകളിൽ വിൽക്കുകയും ചെയ്തു. ഷാഫി തന്നെയാണ് ഇക്കാര്യം ചോദ്യം ചെയ്യലിൽ പോലീസിനോട് വെളിപ്പെടുത്തിയത്. ദമ്പതികളെ ഷാഫി കബളിപ്പിച്ച് ലക്ഷങ്ങൾ ആണ് തട്ടിയത്.

ജിന്ന് പ്രവേശിക്കുന്ന തന്നോട് ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ ഐശ്വര്യം വരുമെന്ന് ആയിരുന്നു ഷാഫി ആദ്യം ദമ്പതികളെ പറഞ്ഞു വിശ്വസിപ്പിച്ചത്. ഇതിന്റെ ഭാഗമായി ഭഗവൽ സിംഗിന്റെ കണ്മുന്നിൽ വെച്ച് ഷാഫിയും ലൈലയും ലൈംഗിക ബന്ധത്തിലേർപ്പെട്ട. എന്നാൽ, ഇതിന് ശേഷവും ഐശ്വര്യവും ധനവും വരാതായപ്പോൾ രണ്ടാമത്തെ അടവായാണ് ഷാഫി ‘നരബലി’ തന്ത്രം ഉപയോഗിക്കുന്നത്. ഇതിലൂടെ ലക്ഷങ്ങൾ ഷാഫി തട്ടി. ദമ്പതികളുടെ ബാങ്ക് അക്കൗട്ടിൽ ഉണ്ടായിരുന്ന പണവും കൈവശം ഉണ്ടായിരുന്ന സ്വർണവും ഷാഫി കൈയ്യിലാക്കിയിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments