കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച നവകേരള സദസ് ഇന്ന് പുനരാരംഭിക്കും. കാനത്തിന്റെ സംസ്കാരം കഴിഞ്ഞ് ഉച്ചക്കു ശേഷമാകും നവകേരള സദസ് പുനരാരംഭിക്കുക.
രണ്ടു മണിക്ക് എറണാകുളത്തെ പെരുമ്പാവൂര്‍ മണ്ഡലത്തില്‍ നിന്നാണ് നവകേരള സദസ് പര്യടനം തുടങ്ങുക. തുടര്‍ന്ന് കോതമംഗലം, മൂവാറ്റുപുഴ എന്നീ മണ്ഡലങ്ങളിലും ഇടുക്കിയിലെ തൊടുപുഴയിലും ഇന്ന് നവകേരള സദസ് നടക്കും.
കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് ശനിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന തൃക്കാക്കര, തൃപ്പൂണിത്തുറ, കുന്നത്തുനാട്, പിറവം മണ്ഡലങ്ങളിലെ നവകേരള സദസ് മാറ്റിവെച്ചിരുന്നു. മാറ്റിവച്ച നവകേരള സദസ് എപ്പോള്‍ നടത്തണമെന്ന കാര്യം പിന്നീട് തീരുമാനിക്കും എന്നാണ് റിപ്പോര്‍ട്ട്.