Monday, July 8, 2024
HomeNewsKeralaനവതിയുടെ നിറവിൽ ഡോ ജോസഫ് മാർത്തോമാ മെത്രോപ്പോലീത്ത

നവതിയുടെ നിറവിൽ ഡോ ജോസഫ് മാർത്തോമാ മെത്രോപ്പോലീത്ത

ഡോ . ജോസഫ് മാർത്തോമ്മാ മെത്രാപ്പോലിത്താ നവതി ആഘോഷം ഉദ്ഘാടനം ജൂൺ 27 ന്

മലങ്കര മാർത്തോമ്മാ സുറിയാനി സഭാധ്യക്ഷൻ ജോസഫ് മാർത്തോമ്മാ മെത്രാപ്പോലിത്താ നവതി ആഘോഷ ഉദ്ഘാടനം 2020 ജൂൺ 27 ന് തിരുവല്ലയിൽ നടക്കും .

11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാ ടനം നിർവ്വഹിക്കും.

തുടർന്ന് തിരുവല്ല ഡോ . അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പോലിത്താ സ്മാരക ഓഡിറ്റോറിയത്തിൽ കോവിഡ് പ്രോട്ടോകോളിനു അനുസൃതമായി ലളിതമായി യോഗം നടക്കും.

കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതേലിക്കാ ബാവ , ഡോ . ഗീവർഗിസ് മാർ തിയഡോഷ്യസ് , ചർച്ച് ഓഫ് സൗത്ത് ഇന്ത്യ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ് കെ . ഉമ്മൻ , മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ നിരണം ഭദ്രാസനാ ധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്ത,യാക്കോബായ സുറിയാനി സഭാ മെത്രാപ്പോലിത്തൻ ട്രസ്റ്റി ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലിത്താ , രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രഫ . പി . ജെ . കുര്യൻ , ഡോ . ഉഷ ടൈറ്റസ് . എസ് , അക്കീരമൺ കാളിദാസ ഭട്ടതിരി , സലീം സക്കാഫി മൗലവി , സഭാ സെക്രട്ടറി റവ . കെ . ജി . ജോസഫ് എന്നിവർ പ്രസംഗിക്കും . വൈദിക ട്രസ്റ്റി റവ . തോമസ് സി . അലക്സാണ്ടർ , അത്മായ ട്രസ്റ്റി പി.പി. അച്ചൻകുഞ്ഞ് എന്നിവർ മംഗളപത്ര സമർപ്പണം നടത്തും .

രാവിലെ 8 മണിക്ക് തിരുവല്ല പൂലാത്തീൻ ചാപ്പലിൽ സ്തോത്രശുശ്രൂഷയും വിശുദ്ധ കുർബ്ബാനയും നടക്കും .

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments