നാലംഗ കുടുംബം വിഷം കഴിച്ച നിലയില്‍; അച്ഛനും മകളും മരിച്ചു; അമ്മയും മകനും ഗുരുതരാവസ്ഥയില്‍

0
30

തിരുവനന്തപുരം: കുടുംബത്തിലെ നാലംഗ സംഘത്തെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പെരിങ്ങമലയിലാണ് സംഭവം. അച്ഛനും മകളും മരിച്ചു. അമ്മയും മകനും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പുല്ലാമുക്കില്‍ ശിവരാജന്‍ (56), മകള്‍ അഭിരാമി (22) എന്നിവരാണ് മരിച്ചത്. ശിവരാജന്റെ ഭാര്യ ബിന്ദു, മകന്‍ അര്‍ജുന്‍ എന്നിവരെയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

കട ബാധ്യതയാണ് കുടുംബം ഒന്നടങ്കം ജീവനൊടുക്കാന്‍ കാരണമായതെന്നു റിപ്പോര്‍ട്ടുകളുണ്ട്. വ്യാഴാഴ്ച രാത്രി ഭക്ഷണത്തോടൊപ്പം ശിവരാജനും കുടുംബവും വിഷം കഴിച്ചുവെന്നാണ് നിഗമനം.

ശിവരാജന്റെ ഭാര്യ ബിന്ദു ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. മകന്‍ അര്‍ജുന്‍ സംസാരിക്കുന്നുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ശിവരാജന്റെ അമ്മ രാവിലെ എഴുന്നേറ്റപ്പോഴാണ് സംഭവം അറിയുന്നത്. മകനെ വിളിച്ചപ്പോള്‍ എഴുന്നേറ്റില്ല. തുടര്‍ന്ന് കൊച്ചുമകന്‍ അര്‍ജുനെ വിളിച്ചു. ശാരീരിക അസ്വസ്ഥകളോടെ പുറത്തു വന്ന അര്‍ജുനാണ് വിഴിഞ്ഞം പൊലീസില്‍ വിളിച്ച് തങ്ങള്‍ വിഷം കഴിച്ച വിവരം അറിയിച്ചത്.

പൊലീസെത്തി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിയപ്പോഴേക്കും ശിവരാജന്റേയും അഭിരാമിയുടേയും മരണം സ്ഥിരീകരിച്ചിരുന്നു.

Leave a Reply