സാമൂഹ്യമാധ്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിക്കുന്നവര്‍ക്കെതിരേ തെന്നിന്ത്യന്‍ താരം സുജ വരുണി രംഗത്ത്. കാമഭ്രാന്തന്‍മാരായ വിഡ്ഢികളുടെ കൈയിലാണ് ഇന്റര്‍നെറ്റ് ലോകമെന്നും ലൈംഗിക ആക്രമണം നടത്തുന്നവര്‍ എല്ലാ കാലത്തും സുരക്ഷിതരായിരിക്കുകയില്ലെന്നും നടി പറഞ്ഞു. തനിക്ക് നേരെയുണ്ടായ ലൈംഗികചുവയോട് കൂടിയ കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ക്കൊപ്പമായിരുന്നു സുജയുടെ പോസ്റ്റ്.
നിയന്ത്രണമില്ലാത്ത കാമഭ്രാന്തന്മാരുടെ കൈയിലാണ് ഇന്റര്‍നെറ്റ് ലോകം. സിനിമ നടിമാരെയും മറ്റു സ്ത്രീകളേയും ലൈംഗികമായി ആക്രമിക്കാനാണ് ആവര്‍ അത് ഉപയോഗിക്കുന്നതെന്നും നടി പറഞ്ഞു. സ്ത്രീകളുടെ വസ്ത്ര ധാരണം കൊണ്ടല്ല അവര്‍ ആക്രമിക്കപ്പെടുന്നത് സ്ത്രീകളുടെ വസ്ത്രത്തെ മോശം പറയുന്ന നിങ്ങളുടെ മനസാണ് യഥാര്‍ത്ഥ പ്രശ്‌നം. സിനിമയിലും പൊതു പരിപാടികളിലും എന്ത് വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കുന്നത് തന്റെ കാഴ്ചപാടാണെന്നും സുജ വ്യക്തമാക്കി.
പീഡനങ്ങള്‍ക്ക് കാരണം വസ്ത്രധാരണമാണെങ്കില്‍ കൊച്ചു കുഞ്ഞുങ്ങളെ ലൈംഗിക ആക്രമണത്തിന് ഇരയാക്കുന്നുന്നത് എന്തിനാണെന്നും താരം ചോദിച്ചു. നന്നായി വസ്ത്രം ധരിച്ചവരും ഒരു കുറ്റവും ചെയ്യാത്തവരുമെല്ലാം ആക്രമണത്തിന് ഇരയാവുന്നുണ്ട്. പുരുഷന്മാരുടെ കാമഭ്രാന്ത് തന്നെയാണ് എല്ലാത്തിനും പ്രശ്‌നം. വൃദ്ധ മുതല്‍ വേലക്കാരികളെ വരെ ഈ കണ്ണുകളിലൂടെയാണ് നോക്കുന്നത്. നിങ്ങള്‍, നിങ്ങള്‍ തന്നെയാണ് പ്രശ്‌നം.സ്ത്രീകളുടെ ശരീരത്തിലേക്കു നോക്കി ആര്‍ത്തി കാണിക്കുന്നതിന് പകരം അവരെ ബഹുമാനിക്കാന്‍ പഠിക്കണം. പോസ്റ്റിലൂടെ സുജ പറഞ്ഞു.