കാത്വ പെണ്‍കുട്ടിക്കു പിന്തുണ പ്രഖ്യാപിച്ച കരീനയ്ക്കു രൂക്ഷ വിമര്‍ശനങ്ങളായിരുന്നു ട്വിറ്റില്‍ നേരിടേണ്ടി വന്നത്. മുസ്ലീമിനെ വിവാഹം കഴിച്ചു മകന് ക്രൂരനായ മുസ്ലീം രാജാവിന്റെ പേരിട്ട കരീനയ്ക്ക് കാത്വവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്കു വേണ്ടി നീതി ആവശ്യപ്പെട്ടു പിന്തുണ പ്രഖ്യാപിക്കാന്‍ അവകാശമില്ല എന്നായിരുന്നു ട്വീററ്റില്‍ ഉയര്‍ന്നു വന്ന ആക്ഷേപം. എന്നാല്‍ കരീനയയെ വിമര്‍ച്ചിയാക്കു കുറിക്കു കൊള്ളുന്ന മറുപടിയുമായി നടി സ്വര ഭാസ്‌ക്കര്‍ എത്തി.
നിങ്ങളെപ്പോലൊരാള്‍ ജീവിച്ചിരിക്കുന്നത് ഓര്‍ത്ത് നിങ്ങള്‍ക്ക് തന്നെ അപമാനം തോന്നണമെന്നും ദൈവം നല്‍കിയ തലച്ചോറ് ഉപയോഗിച്ച് മാലിന്യം പുറന്തള്ളാന്‍ മാത്രമാണ് നിങ്ങള്‍ക്ക് അറിയുക എന്നും സ്വര പ്രതികരിച്ചു. ഇത്തരം അസംബന്ധങ്ങള്‍ പരസ്യമായി പറയാന്‍ സൗകര്യം ഒരുക്കുന്ന ഭരണകൂടമാണ് ഇന്നത്തേതെന്നും ഹിന്ദുക്കള്‍ക്കും ഇന്ത്യയ്ക്കും ഒരുപോലെ നാണക്കേടാണ് നിങ്ങള്‍ എന്നും സ്വര ഭാസ്‌കര്‍ ട്വിറ്ററില്‍ കുറിച്ചു.
കാത്വ പെണ്‍കുട്ടിക്കു നീതി തേടിയുള്ള കാമ്പയിനില്‍ ബോളിവുഡ് സിനിമ ലോകം ഒന്നടങ്കം ഭാഗമായിരുന്നു.