Sunday, January 19, 2025
HomeMoviesGossipsനിങ്ങള്‍ അനുഭവിച്ചിട്ടില്ല എന്നത് കൊണ്ട് അങ്ങിനെ ഒന്ന് ഇല്ലെന്നാണോ? കാസ്റ്റിങ് കൗച്ചില്‍ ബോളിവുഡ് താരത്തിന്റെ പ്രതികരണത്തെ...

നിങ്ങള്‍ അനുഭവിച്ചിട്ടില്ല എന്നത് കൊണ്ട് അങ്ങിനെ ഒന്ന് ഇല്ലെന്നാണോ? കാസ്റ്റിങ് കൗച്ചില്‍ ബോളിവുഡ് താരത്തിന്റെ പ്രതികരണത്തെ വിമര്‍ശിച്ച് ജ്വാല ഗുട്ട

കാസ്റ്റിക് കൗച്ചില്‍ ബോളിവുഡ് താരം രാകുല്‍ പ്രീതിന്റെ പ്രതികരണത്തെ നിശിതമായി വിമര്‍ശിച്ച്‌ മുന്നോട്ടു വന്നിരിക്കുകയാണ് ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം ജ്വാല ഗുട്ട.

ഇന്‍സ്റ്റഗ്രാമില്‍ ജ്വാല നടിയുടെ വാദങ്ങള്‍ ഒന്നൊന്നായി തള്ളി മറുപടി പറയുന്നത് ഇങ്ങനെ…ഒരു പ്രമുഖ ബോളിവുഡ് താരത്തിന്റെ അഭിമുഖം കണ്ടതിന് ശേഷം രണ്ട് കാര്യങ്ങളാണ് എന്നെ അലട്ടാന്‍ തുടങ്ങിയത്. എനിക്ക് വേണ്ടി മാത്രമേ എനിക്ക് സംസാരിക്കാന്‍ സാധിക്കുകയുള്ളു, കാസ്റ്റിങ് കൗച്ച് എന്നത് നേരിടേണ്ടി വന്നിട്ടില്ല. ബോളിവുഡ് ലോകത്തേക്കുള്ള തന്റെ യാത്ര മനോഹരമായിരുന്നു. എന്ത് അംഗീകരിക്കണം, എന്ത് വേണ്ട എന്നുള്ളത് നമ്മള്‍ സ്ത്രീകള്‍ തീരുമാനിക്കേണ്ട വിഷയമാണെന്നുമായിരുന്നു അവര്‍ പറഞ്ഞത്.

എന്നാല്‍ എന്റെ ചോദ്യം ഇതാണ്…പൊതുസമൂഹത്തില്‍ സ്ത്രീകള്‍ നിരവധി അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. നിങ്ങളതിന് ഇരയാകുന്നില്ല എന്ന് കരുതി അങ്ങനെയൊന്ന് ഉണ്ടാകുന്നില്ലെന്ന് പറയുകയാണോ നമ്മള്‍ ചെയ്യുക? സമാനമായ അതിക്രമം നേരിടുമ്പോള്‍ മാത്രമാണോ നമ്മള്‍ പ്രതികരിക്കാന്‍ തയ്യാറാവേണ്ടത്? നമ്മള്‍ ഈ സമൂഹത്തിന്റെ ഭാഗമല്ലേ? ശക്തമായ സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന പൊസിഷനില്‍ നില്‍ക്കുന്ന നിങ്ങള്‍ക്ക സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാനും മാറ്റം കൊണ്ടുവരാനും സാധിക്കുമെന്ന തോന്നുന്നില്ലേ?

അവസരങ്ങള്‍ ലഭിക്കുന്നതിലെ വിവേചനത്തെ കുറിച്ചാണ് എനിക്ക് രണ്ടാമത് പറയുവാനുള്ളതെന്നും ജ്വാലാ ഗുട്ട പറയുന്നു. എത്ര പേര്‍ക്ക അവസരം ലഭിക്കുന്നു? അവസരം ലഭിക്കുന്നതിന് ലൈംഗീകത ഒരു സാധ്യതയായി ഇതിനിടയില്‍ വരുന്നത് എന്തിനാണ്? കഴിവും, കഠിനാധ്വാനവുമാണ് എന്നും ഒപ്പം ഉണ്ടാകുന്നത്. എന്നാല്‍ തൊഴിലിടത്തില്‍ ലൈംഗീക ബന്ധം വാഗ്ദാനം ചെയ്യപ്പെടുന്നത് അവസരങ്ങള്‍ ലഭിക്കുന്നതിനുള്ള പ്ലസ് പോയിന്റായി വിലയിരുത്തപ്പെടുന്നത് എന്തിനാണ്?

നമ്മുടെ ശബ്ദം സമൂഹത്തിന് മുന്നില്‍ ഗൗരവത്തോട ചര്‍ച്ചയാവും എന്ന സാഹചര്യം ഉള്ളപ്പോള്‍ എന്തുകൊണ്ട് ഉത്തരവാദിത്വത്തോടെയുള്ള പ്രതികരണങ്ങള്‍ നടത്താന്‍ നിങ്ങള്‍ക്കാകുന്നില്ല. തൊഴിലിടത്തില്‍ ലൈംഗീക ചൂഷണം നടക്കുന്നുണ്ട് എന്ന് ഉറപ്പിച്ചു പറയാന്‍ നമുക്കാകണം. എങ്കില്‍ മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കുകയുള്ളു.

ഇപ്പോള്‍ നിങ്ങള്‍ക്കോ എനിക്കോ ഇങ്ങനെ ഒരു സാഹചര്യം നേരിടേണ്ടി വന്നിട്ടുണ്ടാകില്ല. എന്നാല്‍ നമ്മുടെ കുട്ടികള്‍ക്ക് അത് നേരിടേണ്ടി വരില്ല എന്ന് പറയാന്‍ സാധിക്കില്ല എന്നും ജ്വാലാ ഗുട്ട ചൂണ്ടിക്കാണിക്കുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments