നിങ്ങള്‍ എന്നോട് ചതി ചെയ്തു!! ഇവിടെ സീമയുണ്ടെന്ന കാര്യം പറഞ്ഞില്ല, എനിക്ക് സീമയെ ഭയമാണ്: നെടുമുടി വേണു

0
25

 

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളാണ് സീമയും നെടുമുടി വേണുവും. ഇരുവരുടെയും പിറന്നാള്‍ ഒരേ ദിനത്തിലാണ്. എന്തും തന്മയത്തോടെ പറയുന്ന സ്വഭാവക്കാരനാണ് നെടുമുടി വേണു. എന്നാല്‍ സീമ എന്തും വെട്ടിത്തുറന്ന് പറയുന്ന കക്ഷിയും. ഒരു ടെലിവിഷന്‍ പരിപാടിയില്‍ ഇരുവരും ഒരുമിച്ചെത്തിയപ്പോള്‍ തനിക്ക് സീമയെ ഭയമാണെന്ന് നെടുമുടി വേണു പറഞ്ഞു.

ഈ ഷോയില്‍ വന്നതില്‍ സന്തോഷമുണ്ട്. പക്ഷേ നിങ്ങള്‍ എന്നോട് ചതി ചെയ്തു. ഇവിടെ സീമയുണ്ടെന്ന കാര്യം പറഞ്ഞില്ല. എനിക്ക് സീമയെ ഭയമാണ്. വേറൊന്നും കൊണ്ടല്ല, ഏതു സമയത്ത് എന്താണ് പറയുക എന്നത് ദൈവം തമ്പുരാന് പോലും അറിയില്ല. ചുറ്റുപാടിലുള്ളവര്‍ കേള്‍ക്കാവുന്നതാണോ കേള്‍ക്കാന്‍ പാടില്ലാത്തതാണോ മൈക്കിന് മുന്‍പില്‍ എന്തെങ്കിലും വിളിച്ചുപറയുമോ എന്നൊക്കെ പേടിയുണ്ട്.

എന്നെ കുറിച്ച് നല്ലതൊക്കെ സീമ പറയും. അതേ പോലെ തന്നെ വേറെ ചിലതും പറയും. നെടുമുടി വേണുവിന്റെ വാക്കുകള്‍ കേട്ട് സീമ പൊട്ടിച്ചിരിച്ചു.

Leave a Reply